ന്യുഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് ഏർപ്പെടുത്തിയിരുന്ന ആർഭാട സുരക്ഷയും വാഹന സൗകര്യങ്ങളും തനിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ തുടർന്ന് ഡൽഹിയിൽ വിന്യസിപ്പിച്ചിരുന്ന വാഹനങ്ങളും ഡ്രൈവർമാരെയും പൊലീസുകാരെയും തിരിച്ചുവിളിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
2026 നവംബർ 3 ലെ G.O.(Rt) No.3658/2026/HOME ഉത്തരവ് പ്രകാരമാണ് നടപടി. ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരുന്ന 16-ഓളം പൊലീസ് ഉദ്യോഗസ്ഥരെയും 2 ഡ്രൈവർമാരെയുമാണ് സംസ്ഥാനത്തേക്ക് തിരികെ വിളിച്ചിരിക്കുന്നത്.
കൂടാതെ അവിടെ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനങ്ങളും തിരിച്ചെത്തിക്കാൻ സ്റ്റേറ്റ് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരികെ എത്തുന്ന ഉദ്യോഗസ്ഥരെ സംസ്ഥാനത്തെ മറ്റ് പതിവ് പൊലീസ് ചുമതലകളിൽ പുനർവിന്യസിക്കും.
