തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ എൽ.ഡി.എഫിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കുമെന്ന് ബേബി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കൂ എന്നാണ് എം.എ ബേബിയുടെ പുതിയ ‘ക്യാപ്സൂൾ’. പിണറായി വിജയന്റെ നേതൃത്വത്തിൽ പോരാട്ടത്തിനിറങ്ങുമ്പോഴും, വിജയത്തിന് ശേഷം മാത്രമേ ഭരണത്തലവനെ നിശ്ചയിക്കൂ എന്ന നിലപാട് പാർട്ടിക്ക് ഭരണത്തുടർച്ചയിൽ അത്ര ആത്മവിശ്വാസമില്ലെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഭരണം ലഭിക്കില്ലെന്ന ബോധ്യം പാർട്ടിക്കുള്ളിലുണ്ടെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ബേബി അങ്ങനെ പറഞ്ഞെതെന്നും ഉള്ള വിലയിരുത്തലിലാണ് രാഷ്ട്രിയ നിരീക്ഷകർ. ന. പി.ബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- സ്ഥാനാർത്ഥി പ്രഖ്യാപനം: മാർച്ച് ആദ്യ വാരത്തോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പൂർണ്ണരൂപം പുറത്തുവിടും.
- അന്തിമ പട്ടിക: ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ അടുത്ത 4-5 ദിവസത്തിനുള്ളിൽ വ്യക്തത വരും.
![]()
