തിരുവനന്തപുരം: നിയമസഭയിൽ വികസനത്തിന്റെ ‘വെള്ളപൂശൽ’ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സോഷ്യൽ മീഡിയയും. സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹിഷ്കരിച്ച തക്കം നോക്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വരികൾ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് വിനയായിരിക്കുന്നത്.
എന്തുകൊണ്ട്’ ചോദ്യങ്ങൾക്ക് ജനം നൽകുന്ന മറുപടി
”കാർഷിക രംഗം അഭിവൃദ്ധിപ്പെട്ടു, ക്ഷീര മേഖലയിൽ സ്വയംപര്യാപ്തത നേടി… എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള തള്ളുകൾ. എന്നാൽ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഇതേ ചോദ്യം മുഖ്യമന്ത്രിക്ക് നേരെ തിരിയുകയാണ്. കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടു കേൾവി പോലുമില്ലാത്ത വിധം ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നത് പിണറായി ഭരണത്തിന് കീഴിലാണെന്ന് ജനങ്ങൾ ഓർമ്മിപ്പിക്കുന്നു.
“ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നു! എന്തുകൊണ്ട്? അത് എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ?” – ഈ ചോദ്യം ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ അലയടിക്കുകയാണ്.
അഴിമതിയുടെ ആറാട്ടുമായി എൽ.ഡി.എഫ്
ശബരിമലയിലെ സ്വർണ്ണത്തിൽ വരെ കൈവെച്ച സർക്കാർ, വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരു സർക്കാരിന്റെ കാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള കൊള്ളയാണ് കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിൽ നടക്കുന്നത്.
- കർഷക ആത്മഹത്യകൾ: കാർഷിക അഭിവൃദ്ധി എന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും നെല്ല് സംഭരണ തുക കിട്ടാതെ കർഷകർ തെരുവിലാണ്.
- സാമ്പത്തിക തകർച്ച: ട്രഷറി പൂട്ടിയ നിലയിലും ധൂർത്തിന് കുറവില്ലാത്ത ഭരണകൂടം.
- ശബരിമല വിവാദം: വിശ്വാസികളെ വഞ്ചിച്ചും ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിച്ചും നടത്തുന്ന ഈ ‘എൽ.ഡി.എഫ് മോഡൽ’ കേരളത്തിന് ശാപമായി മാറുകയാണ്.
പ്രതിപക്ഷം ബഹിഷ്കരിച്ച സഭയിൽ സ്വയം പുകഴ്ത്തി സംസാരിച്ച മുഖ്യമന്ത്രിക്ക്, പുറത്ത് ജനങ്ങൾ നൽകുന്ന മറുപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.
![]()
