തിരുവനന്തപുരം: കേരളത്തിൽ ചുവപ്പ് പടയ്ക്ക് കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതായി റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണ കൊള്ള ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഭരണപക്ഷത്തിന്റെ മുഖം വികൃതമായപ്പോൾ, കേന്ദ്ര ബി.ജെ.പിയുമായുള്ള ‘സി.പി.എം ഒത്തുകളി’ പുറത്തായത് ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. മുൻപ് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന പ്രബല ജനവിഭാഗങ്ങൾ പാർട്ടിയുമായി പൂർണ്ണമായും അകന്നതായാണ് സൂചനകൾ.
വടക്കും മധ്യകേരളവും കൈവിടുന്നു; തിരുവനന്തപുരത്തും ആശങ്ക
വടക്കൻ – മധ്യ കേരളങ്ങളിൽ എൽ.ഡി.എഫ് ഇത്തവണ കടപുഴകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് എൽ.ഡി.എഫിന് നേരിയ മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. എന്നാൽ സംസ്ഥാനമൊട്ടാകെ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ തരംഗം തലസ്ഥാനത്തും പ്രതിഫലിച്ചാൽ എൽ.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാകും നേരിടുക.
പ്രതിപക്ഷ നേതാവ് പോലുമില്ലാത്ത നിയമസഭ?
140 അംഗ നിയമസഭയിൽ പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 10 ശതമാനം സീറ്റുകൾ (14 സീറ്റുകൾ) ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി നേടിയിരിക്കണം. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണപക്ഷത്തിന് 14 സീറ്റുകൾ പോലും തികയ്ക്കാനാവാത്ത അവസ്ഥയുണ്ടാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി ‘പ്രതിപക്ഷ നേതാവില്ലാത്ത’ സഭയ്ക്കും കേരളം സാക്ഷ്യം വഹിച്ചേക്കാം.
![]()
