Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News പെൻഷൻ പ്രായം 60 ആക്കും! ഫയൽ ബാലഗോപാലിൻ്റെ മുന്നിൽ; മന്ത്രിസഭ യോഗത്തിൽ വച്ച് പാസാക്കും

Breaking News പെൻഷൻ പ്രായം 60 ആക്കും! ഫയൽ ബാലഗോപാലിൻ്റെ മുന്നിൽ; മന്ത്രിസഭ യോഗത്തിൽ വച്ച് പാസാക്കും

kerala leader By kerala leader January 24, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിൻവലിച്ച തീരുമാനമാണ് പഠന റിപ്പോർട്ടിൻ്റെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

Contents
​ഫയൽ ധനമന്ത്രിയുടെ മേശപ്പുറത്ത്​ബാധിക്കുന്നത് 122 സ്ഥാപനങ്ങളെ​രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2022 ഒക്ടോബറിൽ സമാനമായ രീതിയിൽ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സർക്കാർ ആ ഉത്തരവ് റദ്ദാക്കി ‘യു ടേൺ’ അടിച്ചു. വിഷയം പഠിക്കാനായി നിയോഗിച്ച സമിതി, പെൻഷൻ പ്രായം 60 ആക്കണമെന്ന് വീണ്ടും റിപ്പോർട്ട് നൽകിയതോടെയാണ് സർക്കാരിന് ആയുധമായത്. ഈ റിപ്പോർട്ടിനെ മുൻനിർത്തിയാണ് പഴയ തീരുമാനം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
- Advertisement -
Ad imageAd image

​ഫയൽ ധനമന്ത്രിയുടെ മേശപ്പുറത്ത്

​സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പെൻഷൻ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച ഫയൽ നിലവിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫീസിലെത്തിക്കഴിഞ്ഞു. ധനമന്ത്രിയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഫയൽ മന്ത്രിസഭാ യോഗത്തിൽ പരിഗണനയ്ക്ക് വരും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.

​ബാധിക്കുന്നത് 122 സ്ഥാപനങ്ങളെ

​നിലവിൽ കെ.എസ്.ഇ.ബി (KSEB), കേരള വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി (KSRTC) ഉൾപ്പെടെയുള്ള 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം വർദ്ധനവ് ബാധകമാകുക. നിലവിൽ ഓരോ സ്ഥാപനത്തിലും 56, 57, 58, 60 എന്നിങ്ങനെ വ്യത്യസ്തമായ പെൻഷൻ പ്രായമാണുള്ളത്. ഇത് ഏകീകരിച്ച് എല്ലാ സ്ഥാപനങ്ങളിലും 60 വയസ്സാക്കി മാറ്റാനാണ് സർക്കാരിൻ്റെ തീരുമാനം.

- Advertisement -
Ad imageAd image

​രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2022 ഒക്ടോബറിൽ സമാനമായ രീതിയിൽ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സർക്കാർ ആ ഉത്തരവ് റദ്ദാക്കി ‘യു ടേൺ’ അടിച്ചു. വിഷയം പഠിക്കാനായി നിയോഗിച്ച സമിതി, പെൻഷൻ പ്രായം 60 ആക്കണമെന്ന് വീണ്ടും റിപ്പോർട്ട് നൽകിയതോടെയാണ് സർക്കാരിന് ആയുധമായത്. ഈ റിപ്പോർട്ടിനെ മുൻനിർത്തിയാണ് പഴയ തീരുമാനം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്.

TAGGED: Kerala Government, Kerala leader, Kerala Water Authority, KN Balagopal, KSEB, KSRTC, Pension Age 60, Pension Age Hike, PSU Pension, Unemployment Kerala, Youth Protest
kerala leader January 24, 2026 January 24, 2026
Share This Article
Facebook Twitter Copy Link Print
Previous Article അന്ന് കിണറ്റിലിറക്കിയത് ഞാൻ, പച്ചപ്പൊട്ടനായത് കൊണ്ട് ഇറങ്ങി!’; നികേഷ് കുമാറിനെ പരിഹസിച്ച് കെ.എം ഷാജി
Next Article ‘ഞാൻ 19 പേരെ കൊന്നു!’; റഷ്യൻ യുവാവിന്റെ വെളിപ്പെടുത്തലിൽ നടുങ്ങി ഗോവ

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?