തിരുവനന്തപുരം: വനിതാ യാത്രക്കാരുടെ രാത്രികാല സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന 'പിങ്ക് ബസ്' (Pink Bus) സർവീസിന് ഇന്ന് തുടക്കമാവുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.രാത്രി 9 മണിക്ക് ശേഷം യാത്ര തിരിക്കുന്ന വനിതകൾ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ആശുപത്രി ജീവനക്കാർ, ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാർ തുടങ്ങി നിരവധിപേർ അനുഭവിക്കുന്ന യാത്രാദുരിതങ്ങൾക്ക് ഇതോടെ വലിയൊരു പരിഹാരമാകും. രാത്രി വൈകിയുള്ള യാത്രകളിൽ അമിത തുക…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കിക്കൊണ്ട് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വനിതാ ഡ്രൈവറും കണ്ടക്ടറും നിയന്ത്രിച്ച പ്രത്യേക ഉദ്ഘാടന സർവീസിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആദ്യയാത്രക്കാരായി പങ്കെടുത്തു.തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന വലിയ സന്തോഷത്തോടെയാണ് ഈ…
ബാലുശ്ശേരി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച 'മേയർ vs കെഎസ്ആർടിസി ഡ്രൈവർ' പോരാട്ടത്തിൻ്റെ അലയൊലികൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ ഭർത്താവുമായ സച്ചിൻ ദേവിന് കനത്ത പരാജയം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ സച്ചിൻ ദേവിൻ്റെ തോൽവി കൂടി ആയതോടെ ആര്യ-സച്ചിൻ ദമ്പതികൾക്ക് രാഷ്ട്രീയമായി ഇത് കനത്ത തിരിച്ചടിയാവുകയാണ്. വിവാദം കനലായി; വോട്ടായി മാറി…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. അടുത്തിടെ ആണ് അദ്ദേഹം വിരമിച്ചത്. ഭരണം മാറുമെന്ന സൂചനകൾ ശക്തമായതോടെ അദ്ദേഹം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയതോടെ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്. അധികാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം? ദീർഘകാലം ഇടതുപക്ഷ സർക്കാരിന്റെ വിശ്വസ്തനായി വിവിധ…
തിരുവനന്തപുരം: "സ്ത്രീ സുരക്ഷ ഉറപ്പാക്കിയ പത്ത് വർഷം" എന്ന പിണറായി വിജയന്റെ പടുകൂറ്റൻ പരസ്യം പതിപ്പിച്ച കെ.എസ്.ആർ.ടി.സി ബസ്സുകൾ നാടുനീളെ ഓടുമ്പോൾ, അതേ ഗതാഗത മന്ത്രിയുടെ വീട്ടിൽ സ്വന്തം ഭാര്യക്ക് രക്ഷയില്ലാത്ത അവസ്ഥ. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അവിഹിത ബന്ധങ്ങൾ കൈയോടെ പിടികൂടിയ ഭാര്യ ബിന്ദു മേനോനെ ഗുണ്ടകളെപ്പോലെ പെരുമാറുന്ന പേഴ്സണൽ സ്റ്റാഫ് തടഞ്ഞുവെച്ചതായും ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചതായും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഗുണ്ടായിസം മന്ത്രി മന്ദിരത്തിൽ: മന്ത്രിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസിനിടെ തീപിടിക്കുന്നത് തുടർക്കഥയാകുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലയളവിൽ ഇതുവരെ എട്ട് ബസുകളാണ് ഇത്തരത്തിൽ അഗ്നിക്കിരയായതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. 2026 ഫെബ്രുവരി 4-ന് നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കത്തിയമർന്നത് ലക്ഷങ്ങൾ; നാശനഷ്ടങ്ങളുടെ കണക്കുകൾ ഇങ്ങനെ: സർവീസിനിടെയുണ്ടായ തീപിടുത്തങ്ങൾ കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. മന്ത്രി നൽകിയ കണക്കുകൾ പ്രകാരം നാശനഷ്ടങ്ങൾ…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിൻവലിച്ച തീരുമാനമാണ് പഠന റിപ്പോർട്ടിൻ്റെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഫയൽ ധനമന്ത്രിയുടെ മേശപ്പുറത്ത് സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പെൻഷൻ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച ഫയൽ നിലവിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫീസിലെത്തിക്കഴിഞ്ഞു. ധനമന്ത്രിയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഫയൽ മന്ത്രിസഭാ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരെ വിന്യസിക്കുന്നതിനുള്ള ഏറ്റവും പുതിയ സർക്കുലർ പുറത്തിറക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC), 'അവശ്യ സർവീസുകൾക്ക്' ഒരു കൗതുകകരമായ നിർവചനമാണ് നൽകിയിരിക്കുന്നത്. പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയ ജീവനക്കാരുടെ പട്ടികയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ (ബെവ്‌കോ) ജീവനക്കാർക്ക് പ്രഥമസ്ഥാനം നൽകിയിരിക്കുന്നു. ബെവ്‌കോയുടെ വെയർഹൗസുകളിലെയും ഔട്ട്ലെറ്റുകളിലെയും ജീവനക്കാർക്കാണ് പൂർണ്ണ ഇളവ് അനുവദിച്ചിരിക്കുന്നത്. ഉത്സവ സീസണും തിരഞ്ഞെടുപ്പ് തിരക്കും ഒരുമിച്ചു വരുന്ന ഈ…
Sign in to your account