തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്.
ആര്യ രാജേന്ദ്രനും ‘അഹന്ത’ എന്ന ആരോപണവും
തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മേയറുടെ ഭാഗത്തുനിന്നുണ്ടായ ‘അഹന്ത’ കലർന്ന പെരുമാറ്റവുമാണ് ബി.ജെ.പിക്ക് ഭരണത്തിലേറാൻ വഴിതുറന്നതെന്നാണ് സി.പി.എമ്മിൻ്റെ വിലയിരുത്തൽ. പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായതും ജനകീയ അടിത്തറ തകർന്നതും ആര്യ രാജേന്ദ്രൻ എന്ന വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിച്ച് ചർച്ച ചെയ്യപ്പെടുകയാണ്.
പിണറായി വിജയന് മുന്നിലെ വെല്ലുവിളികൾ
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 3 മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ അവസ്ഥയും ഇതിൽ നിന്നും ഭിന്നമല്ല. 2021-ലെ ചരിത്രവിജയത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
- തുടർച്ചയായ പരാജയങ്ങൾ: ലോകസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പതനത്തിന് പിന്നാലെ ഉ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് കോട്ടകൾ തകർന്നു.
- അഴിമതി ആരോപണങ്ങൾ: മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും ‘മാസപ്പടി’ വിവാദങ്ങളും സർക്കാരിന്റെ പ്രതിച്ഛായയെ തകർത്തു.
- ജനവികാരം: പിണറായി വിജയന്റെ പ്രവർത്തന ശൈലിയോടുള്ള കടുത്ത വിയോജിപ്പും ശബരിമല സ്വർണ്ണ കൊള്ളയും ഭരണ വിരുദ്ധ വികാരവും ആണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമായത്.
2026-ൽ കാത്തിരിക്കുന്നത് എന്ത്?
തിരുവനന്തപുരം കോർപ്പറേഷനിൽ ആര്യ രാജേന്ദ്രന്റെ പതനം ബി.ജെ.പിക്ക് വഴിമാറിക്കൊടുത്തതുപോലെ, സംസ്ഥാന ഭരണത്തിൽ പിണറായി വിജയനോടുള്ള ജനരോഷം യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോർപ്പറേഷനിലെ തോൽവിക്ക് ആര്യയെ പഴിചാരിയതുപോലെ, നിയമസഭ പരാജയത്തിൻ്റെ ഉത്തരവാദിത്തം പിണറായിയുടെ തലയിൽ ചാർത്തി പാർട്ടി കൈകഴുകും. ഒപ്പം പോളിറ്റ് ബ്യൂറോ സ്ഥാനവും പിണറായിക്ക് നഷ്ടപ്പെടും.
പിണറായിയുടെ പതനത്തോടെ സി പി എം എന്ന പാർട്ടിയുടെ അസ്തമനവും കേരളത്തിൽ ആരംഭിക്കുമെന്ന് വ്യക്തം.
![]()
