Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സംസ്ഥാനത്തെ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഉത്തരവ് പ്രതിഷേധാർഹം: കെ.ജി.ഒ.യു.

സംസ്ഥാനത്തെ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഉത്തരവ് പ്രതിഷേധാർഹം: കെ.ജി.ഒ.യു.

kerala leader By kerala leader December 8, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കുന്ന ഡിസംബർ 9, 11, 13 തീയതികളിൽ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള സർക്കാർ ഉത്തരവ് അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (K.G.O.U.) അഭിപ്രായപ്പെട്ടു.

​തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇല്ലാത്ത ജീവനക്കാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ നിഷേധിക്കപ്പെടുന്നതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ വൈകിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് ഇത്തരമൊരു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.

​സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കണം എന്ന വിചിത്രമായ ഉത്തരവ് ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് ചെലവിനുള്ള തുക മുൻകൂട്ടി ട്രഷറിയിൽ നിന്ന് അനുവദിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി, ഡിസംബർ 11, 13 തീയതികളിൽ ട്രഷറികൾക്ക് അവധി അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.ജി.ഒ.യു. സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി ബി. ഗോപകുമാറും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGGED: Election Duty, Kerala leader, KGOU, Treasury Kerala, കെജിഒയു, കേരള സർക്കാർ ഉത്തരവ്, ജീവനക്കാരുടെ പ്രതിഷേധം, ട്രഷറി, തിരഞ്ഞെടുപ്പ്, വോട്ടവകാശം
kerala leader December 8, 2025 December 8, 2025
Share This Article
Facebook Twitter Copy Link Print
Previous Article തിരുവനന്തപുരത്ത് ലൈംഗീകാതിക്രമം ! സി പി എം മുൻ എം എൽ എ പി.ടി കുഞ്ഞു മുഹമ്മദിനെതിരെ കേസ്
Next Article അടിയന്തര ചികിത്സക്ക് പാനൽ ആശുപത്രി വേണ്ടാ!മെഡിസെപ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?