Tag: Election Duty

Kerala Politics News 1 Min Read

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന നടപടികൾ വേഗത്തിലാക്കി. ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷനും വിന്യാസത്തിനുമായി പ്രത്യേകം തയ്യാറാക്കിയ 'ഓർഡർ' (ORDER - Online Randomisation & Deployment of Election Resources) സോഫ്റ്റ്‌വെയർ മുഖേനയുള്ള പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ സമയക്രമം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് ജോലിയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥരുടെ വിന്യാസം കുറ്റമറ്റതാക്കുന്നതിനുമാണ് 'ഓർഡർ' സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്. വിവിധ ഘട്ടങ്ങളിലായുള്ള പരിശീലനവും ഡാറ്റാ വെരിഫിക്കേഷനും ഇതിലൂടെയാണ്

Kerala Politics News 1 Min Read

സംസ്ഥാനത്തെ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഉത്തരവ് പ്രതിഷേധാർഹം: കെ.ജി.ഒ.യു.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കുന്ന ഡിസംബർ 9, 11, 13 തീയതികളിൽ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള സർക്കാർ ഉത്തരവ് അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (K.G.O.U.) അഭിപ്രായപ്പെട്ടു. ​തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇല്ലാത്ത ജീവനക്കാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ നിഷേധിക്കപ്പെടുന്നതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ വൈകിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് ഇത്തരമൊരു സർക്കാർ ഉത്തരവ്