തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന് പ്രചരണ രംഗത്ത് മുൻതൂക്കം നേടിക്കൊടുത്തത്. അതേസമയം, തിരുമലയിലെ കൗൺസിലർ അനിലിന്റെയും തൃക്കണ്ണാപുരത്തെ ബി.ജെ.പി നേതാവിന്റെയും ആത്മഹത്യകൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യാ രാജേന്ദ്രന് സീറ്റ് നിഷേധിച്ചത് ഭരണവിരുദ്ധ വികാരം കുറയ്ക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. എങ്കിലും, പ്രചരണ രംഗത്ത് എൽ.ഡി.എഫ് ഇപ്പോഴും പിന്നിലാണെന്നാണ് വിലയിരുത്തൽ. ഇൻ്റലിജൻസ് റിപ്പോർട്ടിനെ…
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ശബരിമലയിലെ 'ഭയാനകമായ' സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ള വിവാദത്തിന് പിന്നാലെ ഇപ്പോഴത്തെ തീർത്ഥാടന കാലവും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അവതാളത്തിലാക്കിയിരിക്കുകയാണ്. ഭക്തർക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങൾ പാടെ…
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്,…
കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ അനിവാര്യം. കാലഹരണപ്പെട്ട പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ നിന്ന് കോൺഗ്രസ് മോചിതരാകണം. ബിജെപിയുടെ തന്ത്രങ്ങളെ നേരിടാൻ ദേശീയ തലത്തിലും ബൂത്ത് തലത്തിലും പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാകണം. കോൺഗ്രസിന് ഇനി ചെയ്യാനുള്ളത് 1990-ൽ വി.പി. സിംഗ് നടപ്പിലാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറയിൽ വിള്ളലുകൾ ഉണ്ടാക്കി. പിന്നോക്ക, മുസ്ളീം വോട്ടുകൾ കോൺഗ്രസിൽ നിന്ന് ചോരാൻ തുടങ്ങിയത് അവിടെ നിന്നാണ്. 1990 വരെ സുഭദ്രമായിരുന്ന…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നണി എന്നതിലുപരി 'ടീം യു.ഡി.എഫ്' ആയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ ഒൻപതര വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും യു.ഡി.എഫ് മറ്റ് മുന്നണികളെ ബഹുദൂരം പിന്നിലാക്കി മുൻപന്തിയിലെത്തി. പ്രചാരണത്തിലും ഈ മുന്നേറ്റം…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് വിലയിരുത്തുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരണത്തിനൊരുങ്ങി യു.ഡി.എഫ്. നിരവധി കക്ഷികൾ മുന്നണിയുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. യു.ഡി.എഫുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച കക്ഷികളുടെ കൂട്ടത്തിൽ പി.വി. അൻവറും സി.കെ. ജാനുവും വൈകാതെ യു.ഡി.എഫിൻ്റെ ഭാഗമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പി.വി. അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ,…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാൽ വില വർദ്ധിപ്പിക്കുമെന്ന മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസ്താവന തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് മുഖ്യമന്ത്രി മന്ത്രിയെ ശാസിച്ചത്. മിൽമ പാലിന്റെ വില തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയത്. 😡 മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വില വർദ്ധനവ് സംബന്ധിച്ച മന്ത്രിയുടെ…
തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ ബി.ജെ.പി. ദേശീയ നേതൃത്വം ഇതിന് താൽപര്യപ്പെട്ടില്ലെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യുന്നതിനായി ഇ.പി. ജയരാജൻ ബി.ജെ.പി. നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എം വിട്ട് വരാൻ ജയരാജൻ തയ്യാറായെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ എടുക്കേണ്ട എന്ന നിലപാടാണ്…
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലേക്കും പരീക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും. ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച്…
Sign in to your account