തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് തലസ്ഥാനത്ത് ഫോൺ ചോർത്തൽ സജീവം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അടക്കം യു.ഡി.എഫ് (UDF) നേതാക്കളുടെ ഫോൺ ചോർത്തൽ വളരെ നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഭരണകക്ഷിയായ സി.പി.ഐ (CPI) നേതാക്കന്മാരും മന്ത്രിമാരും നിരീക്ഷണത്തിലാണ് എന്ന ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. സിൽവർ ലൈൻ പ്രതിഷേധമാണ് തുടക്കം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് നേതാക്കന്മാരുടെ ഫോൺ ചോർത്തൽ ആരംഭിച്ചത്. തലസ്ഥാനത്തെ…
ആലപ്പുഴ: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട്ടെ വീട്ടിലെത്തി. മന്ത്രി സജി ചെറിയാന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ചെന്നിത്തലയുടെ വീട്ടിലെത്തിയത്. പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു കഴിഞ്ഞ ആഴ്ച അന്തരിച്ച എൻ. ദേവകിയമ്മ. ഇന്ന് രാവിലെയായിരുന്നു മരണാനന്തര…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം. തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി…
തിരുവനന്തപുരം: ഇടതുമുന്നണിയിൽ 'വല്യേട്ടൻ' പിടിമുറുക്കുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ ഇരുട്ടിൽ നിറുത്തിക്കൊണ്ട് പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടി വലിയ രാഷ്ട്രീയ കലഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചെങ്കിലും സി.പി.എം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രമാദിത്വമാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ. തുടർഭരണം ലഭിച്ചതിൻ്റെ അഹന്തയിൽ തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പിണറായി വിജയൻ്റെ പെരുമാറ്റം. സി.പി.എം…
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ഭാഗമായ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാരിൻ്റെ ഏകപക്ഷീയ നീക്കം ഇടതുമുന്നണിയിൽ വലിയ പൊട്ടിത്തെറിക്കും സിപിഐക്ക് കടുത്ത അപമാനത്തിനും ഇടയാക്കിയിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിയോജിപ്പ് അറിയിച്ചിട്ടും ചർച്ചയില്ലാതെ വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രം ഒപ്പിട്ടത് മുന്നണി ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അപമാനമായിട്ടാണ് സിപിഐ കാണുന്നത്. കടുത്ത…
കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും…
തിരുവനന്തപുരം: സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ യൂണിഫോം സംബന്ധിച്ച് ഉയർന്നുവന്ന തർക്കം പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ട് രമ്യമായി പരിഹരിച്ചതിന് പിന്നാലെ, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കക്ഷിചേർന്ന് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ആക്ഷേപം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ സർക്കാർ തന്നെ ശ്രമിക്കുകയാണെന്നും, നിസ്സാരമായ ഒരു പ്രശ്നത്തെ ഊതിവീർപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.. ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയ ഒരു വിദ്യാർത്ഥിനിക്ക്…
തിരുവനന്തപുരം: ഒരിക്കല്‍ സമയ ദോഷം കൊണ്ട് ഒ.ജെ ജനീഷിൽ നിന്ന് അകന്ന് നിന്ന അധ്യക്ഷ പദവി ഇന്ന് അതേ സമയഗുണം കൊണ്ട് തന്നെ ജനീഷിൽ എത്തി ചേർന്നിരിക്കുന്നു. ജനീഷിന്റെ രാഷ്ട്രീയ ജീവിതം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് തൃശ്ശൂർ ലോ കോളേജിലെ ക്ലാസ് മുറിയിൽവെച്ച് എസ്.എഫ്.ഐക്കാർ തല അടിച്ച് പൊട്ടിച്ചതിനെ തുടർന്ന് ചോര ഒലിപ്പിച്ച് പുറത്തേക്ക് വരുന്ന ചിത്രമാണ്. തൃശ്ശൂർ ലോക്കോളേജ് യൂണിറ്റ് പ്രസിഡന്റ് മുതൽ ആരംഭിച്ച കെ.എസ്.യുക്കാലം.…
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണം കടത്തിയെന്ന ആസൂത്രിത തട്ടിപ്പിൽ ദേവസ്വം ബോർഡിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വാദങ്ങളെ പൂർണ്ണമായി തള്ളി ദേവസ്വം വിജിലൻസിന്റെ നിർണ്ണായക റിപ്പോർട്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ സ്വർണ്ണപ്പാളികൾ കടത്തിക്കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ മാത്രം അറിവോടെയല്ലെന്നും, അന്നത്തെ ദേവസ്വം ബോർഡ് അധികാരികളുടെ സമ്മർദ്ദമോ പ്രേരണയോ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ സർക്കാരിനും ഇടതുമുന്നണിക്കും കനത്ത രാഷ്ട്രീയ തിരിച്ചടിയായി. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിന്റെ ഭാഗമാക്കാൻ സന്നദ്ധത അറിയിച്ച് സി.കെ. ജാനു മുന്നണിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ ജാനുവിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പായി. അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ജാനു ആലുവയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ജാനുവിനെ മുന്നണിയിൽ എത്തിക്കുന്നതിൽ കോൺഗ്രസ് നേതാവ്…
Sign in to your account