തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ചരിത്രപരമായ ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1995 മുതൽ 2025 വരെ നടന്ന ഏഴ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കിയത്. ഈ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും 'ടീം യു.ഡി.എഫിന്' സമർപ്പിച്ച സതീശൻ, എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ ശക്തമായ…
തിരുവനന്തപുരം: 'കേരള കാമരാജ്' എന്ന് വിളിപ്പേരുള്ള അഡ്വ. സി.ആർ. പ്രാണകുമാറിന് തകർപ്പൻ വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ നിർണായക ഡിവിഷനായ മര്യാപുരം ഏഴായിരം വോട്ടിന് മുകളിലുള്ള ഭൂരിപക്ഷത്തിലാണ് പ്രാണകുമാർ യു.ഡി.എഫിനായി തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച ഡിവിഷനിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയത് ജനകീയനായ പ്രാണകുമാറിനെയായിരുന്നു. പാർട്ടി ഏൽപ്പിച്ച ദൗത്യം അദ്ദേഹം ഗംഭീരമായി നിറവേറ്റി. പ്രാണകുമാറിന് ലഭിച്ച വൻ ഭൂരിപക്ഷം യു.ഡി.എഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. സ്വാതന്ത്ര്യ സമര…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും (എൽ.ഡി.എഫ്) നേരിട്ട കനത്ത തിരിച്ചടി വെറും രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്; ഭരണപക്ഷത്തിനായി ചാനൽ ചർച്ചകളിൽ വാദമുഖങ്ങളുയർത്തിയ ചില മാധ്യമ പ്രവർത്തകരെയും പ്രമുഖ ചാനൽ ഉടമകളെയും ഇത് നിശ്ശബ്ദരാക്കിയിരിക്കുകയാണ്. എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന 'ക്യാപ്‌സ്യൂളുകൾ' ഉപയോഗിച്ച് 'ബിഗ് ബ്രേക്കിംഗ്' വാർത്തകൾ സൃഷ്ടിച്ചിരുന്ന ചില മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ജനവിധി ഒരു വലിയ പാഠമായി മാറിയിരിക്കുന്നു. സി.പി.എമ്മിന്റെ കടുത്ത വാദഗതികൾ ചാനലുകളിൽ അവതരിപ്പിക്കാറുള്ള…
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വോട്ടർമാരുടെ 'നന്ദികേട്' ആണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷം ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. "ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു," എം എം മണി…
കൊച്ചി: നിലം ഒരുക്കി വിത്ത് ഇറക്കിയാൽ വിളവെടുക്കുമ്പോൾ നൂറു മേനി കൊയ്യാം. കാർഷിക രംഗത്തെ ഈ സിദ്ധാന്തം യുഡിഎഫ് (UDF) പ്രാവർത്തികമാക്കിയത് കൊച്ചിൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ്. തിരഞ്ഞെടുപ്പ് രംഗത്തെ കോൺഗ്രസ് ചാണക്യൻ വി ഡി സതീശനായിരുന്നു അവിടെ ഈ കാർഷിക രംഗത്തെ ഫോർമുല കൃത്യമായി നടപ്പിലാക്കിയത്. വാർഡ് തലത്തിലെ വോട്ട് ചേർക്കൽ: 'നിലം ഒരുക്കൽ' തന്ത്രം വാർഡ് വിഭജന ശേഷമുള്ള കൊച്ചി തിരഞ്ഞെടുപ്പിൽ 'നിലം ഒരുക്കൽ' എന്നത് വാർഡ് അറിഞ്ഞ്…
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ ആരോപണങ്ങൾക്കിടെ നടന്ന മുട്ടട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തകർപ്പൻ ജയം. മേയർ ആര്യാ രാജേന്ദ്രൻ്റെ അഹന്തയ്ക്കും ഗൂഢാലോചന ശ്രമങ്ങൾക്കും മുട്ടടയിലെ ജനങ്ങൾ നൽകിയ ശക്തമായ മറുപടിയായി ഈ വിജയം. 397 വോട്ടിനാണ് വൈഷ്ണയുടെ വിജയം. ഏരിയ കമ്മിറ്റി അംഗം അംശു വാമദേവനെ ആണ് വൈഷ്ണ തോൽപിച്ചത്. വൈഷ്ണ സുരേഷിൻ്റെ വോട്ട് വെട്ടാനുള്ള മേയറുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യവില്പന നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ ബാറുകൾ, ബിയർ-വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം ഇന്ന് പൂർണ്ണമായും അടച്ചിടും. വോട്ടെണ്ണൽ ദിവസം സ്ഥിരമായി ഏർപ്പെടുത്തുന്ന മുൻകരുതലിന്‍റെ ഭാഗമാണിത്. അതേസമയം, വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചതോടെ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.…
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വദ്രയുടെയും പ്രസംഗങ്ങളെ പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും 'ആപ്പിളും ഓറഞ്ചും പോലെ'യാണെന്നും അവരെ താരതമ്യം ചെയ്യാനാവില്ലെന്നും അവർ എൻഡിടിവിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ ലോക്‌സഭയിൽ നടന്ന ചർച്ചകളിലാണ് രാഹുലും പ്രിയങ്കയും സംസാരിച്ചത്. പ്രിയങ്കയുടെ പ്രസംഗം കൂടുതൽ ഫലപ്രദമായപ്പോൾ രാഹുൽ ഒരു അവസരം പാഴാക്കി എന്ന തരത്തിലുള്ള വിലയിരുത്തലുകൾക്കിടയിലാണ് രേണുക…
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. വോട്ടെണ്ണൽ ദിവസത്തെ ഫലമറിയാൻ താഴെക്കൊടുത്ത വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തരംതിരിച്ച്, ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ സൈറ്റിൽ ലഭ്യമാകും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ വിവിധ തലങ്ങളിലെ ഫലങ്ങൾ വേർതിരിച്ച് അറിയാൻ…
Sign in to your account