കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ (Dearness Allowance), കുടിശ്ശിക എന്നിവ സംബന്ധിച്ച നിർണായകമായ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി വച്ചു. കേസ് നമ്പറായ WP(C)29564 of 2025(U) ഇന്ന് ബഹുമാനപ്പെട്ട ജസ്റ്റിസ് എം. നഗരേഷ് മുമ്പാകെ എത്തിയപ്പോഴാണ് സർക്കാർ പ്ലീഡർ വീണ്ടും സമയം ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് കേസ് ഈ മാസം 22-ലേക്ക് (22/01/2025) കോടതി മാറ്റി. യൂണിവേഴ്സിറ്റി ജീവനക്കാരുടെ അസോസിയേഷനാണ് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്…
തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്. പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ്…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവായതിനാലാണ് ശങ്കർ ദാസിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) മടിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. കേസിൽ ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ബോർഡ് അംഗങ്ങളുമായി ആലോചിച്ചാണ് സ ഇടപാടുകൾ നടത്തിയതെന്ന് പത്മകുമാർ മൊഴി നൽകി ഒരു മാസം…
കൊച്ചി: സർക്കാർ നിയമ കോളേജുകളിലെ വിരമിച്ച അധ്യാപകർക്ക് ആശ്വാസമായി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. സൂപ്പർആനുവേഷൻ പെൻഷൻ നിർണയിക്കുമ്പോൾ നിയമ അധ്യാപകരുടെ ബാർ പ്രാക്ടീസ് കാലയളവും 'യോഗ്യതാ സേവനമായി' (Qualifying Service) കണക്കിലെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (KAT) ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജികൾ (OP(KAT) Nos. 262/2024, 284/2024, 297/2024) തള്ളിക്കൊണ്ടാണ് ഹൈക്കോടതി റിട്ടയേർഡ് അധ്യാപകർക്ക് അനുകൂലമായി വിധി പറഞ്ഞത്. 📜 വിധിയുടെ പ്രധാന…
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (SEC) വീണ്ടും ഹിയറിങ് നടത്താൻ ഹൈക്കോടതി നിർദേശം നൽകി. കേവലം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. വൈഷ്ണയുടെ പേര് പ്രാഥമിക, അന്തിമ വോട്ടർപട്ടികകളിൽ ഉണ്ടായിരുന്നിട്ടും, ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്.…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ, ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇവരെ ഉടൻ ചോദ്യം ചെയ്യണം. "ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നത്,"…
Sign in to your account