Tag: BJP

Kerala Politics News 1 Min Read

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. ​കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ…

National News Politics 1 Min Read

സഭകളുടെ വിദേശ ഫണ്ട് പൂട്ടാൻ കേന്ദ്രം; ആസ്തികൾ കണ്ടുകെട്ടും! ക്രൈസ്തവ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ സഭകളെയും അനുബന്ധ സന്നദ്ധ സംഘടനകളെയും വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) വിപ്ലവകരമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ. പുതിയ ഭേദഗതി പ്രകാരം, നിയമലംഘനം നടത്തുന്ന സംഘടനകളുടെ ലൈസൻസ് റദ്ദാക്കുക മാത്രമല്ല, അവരുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കാനും വ്യവസ്ഥ ചെയ്യുന്നു. ഇത് വിദേശ സഹായത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സഭകൾക്കും മിഷനറി പ്രസ്ഥാനങ്ങൾക്കും വലിയ തിരിച്ചടിയാകും. പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ: സഭകൾ…

Kerala Politics News 1 Min Read

ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ നേമത്ത് ഇത്തവണ പ്രവചനാതീതമായ പോരാട്ടമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.എസ് ശബരിനാഥൻ എത്തിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മൽസരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വോട്ടുകണക്കിലെ ആശങ്കയിൽ എൽഡിഎഫ് ​2021-ലെ കടുത്ത ഇടതുതരംഗത്തിലും വി. ശിവൻകുട്ടിക്ക് നേമത്ത് നേടാനായത് വെറും 3949 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. അന്ന് ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം ഇടതുപക്ഷത്തേക്ക് കേന്ദ്രീകരിച്ചതാണ് ശിവൻകുട്ടിക്ക് തുണയായത്. എന്നാൽ ഇത്തവണ സാഹചര്യം മാറിയിരിക്കുന്നു.…

Kerala Politics News 1 Min Read

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

പുതുക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കാട് മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നു. ഏറെ ചർച്ചകൾക്കൊടുവിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റം. പ്രമുഖ നടൻ ദേവനെ മാറ്റി എ. നാഗേഷിനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അതേസമയം, ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ​ബിജെപിയിലെ ആഭ്യന്തര കലഹം; ദേവന് തിരിച്ചടി ​പുതുക്കാട് മണ്ഡലത്തിൽ ബിജെപിയുടെ മുഖമായി നടൻ ദേവനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ പാർട്ടിയിലെ ആഭ്യന്തര…

National News Politics 2 Min Read

ഓം ബിർളക്കെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളി; ലോക്സഭയിൽ അമിത് ഷാ – രാഹുൽ ഗാന്ധി വാക്പോര് | Om Birla No-Confidence Motion

ന്യൂഡൽഹി: പ്രതീക്ഷിച്ചത് പോലെ തന്നെ, ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളി. എന്നാൽ പ്രമേയത്തിന്മേലുള്ള ചർച്ചകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ വാക്പോര് സഭയെ പ്രക്ഷുബ്ധമാക്കി.അമിത് ഷായുടെ പരിഹാസവും പ്രതിപക്ഷ പ്രതിഷേധവും പ്രതിപക്ഷ നിരയിൽ നിന്ന് വലിയ പ്രതിഷേധമാണ് ഇന്ന് സഭയിൽ അരങ്ങേറിയത്. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ പരാമർശങ്ങളാണ് സഭയെ…

Kerala Politics News 1 Min Read

സീമയാകും പ്രശാന്ത് ! വട്ടിയൂർക്കാവിൽ മുരളി ഇറങ്ങുമ്പോൾ ഇടതുകോട്ടയിൽ വിള്ളൽ; 2016 ആവർത്തിക്കും

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ചിത്രം മാറുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ മുരളി എത്തുന്നതിലെ ആശങ്കയിലാണ് സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയം ഇത്തവണ പ്രശാന്തിനെ കാത്തിരിക്കുന്നുവോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ​ഭയപ്പെടുത്തുന്ന 2016-ലെ ഓർമ്മകൾ ​2016-ൽ വട്ടിയൂർക്കാവിൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ കെ. മുരളീധരൻ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത്…

Kerala Politics News 1 Min Read

നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരൻ; ശിവൻകുട്ടി വെറും കുട്ടി!

തിരുവനന്തപുരം: നേമത്തെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് നിയമസഭയിൽ ആവേശത്തോടെ സംസാരിക്കുന്ന വി. ശിവൻകുട്ടിയാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ബിജെപിയുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കി അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത് 'കണ്ണോത്ത് കരുണാകരന്റെ മകൻ' കെ. മുരളീധരന്റെ വരവായിരുന്നു. ​വോട്ട് വിഹിതത്തിലെ ഞെട്ടിക്കുന്ന വ്യത്യാസം ​2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ ശിവൻകുട്ടിയുടെ ജനപ്രീതിയിൽ ഇടിവാണ് സംഭവിച്ചതെന്ന് വ്യക്തമാകും: ​അതായത് അഞ്ച് വർഷത്തിന് ശേഷം ശിവൻകുട്ടിക്ക് 3,305…

Kerala Politics News 1 Min Read

പുതുക്കാട് പഞ്ചായത്ത് : 4 ബി.ജെ.പി അംഗങ്ങളുടെ വോട്ട് എൽ.ഡി.എഫിന് , എന്നിട്ടും തോറ്റു; അന്തർധാര മറനീക്കി പുറത്ത് വന്നെന്ന് കെ.ജെ. ജോജു

പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ​വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ…

Kerala Politics News 1 Min Read

​’വട്ടിയൂർക്കാവിലേക്കില്ല, തോൽക്കാൻ ഞാനില്ല’; ബിജെപി നേതൃത്വത്തിന് ആർ. ശ്രീലേഖയുടെ മറുപടി; വിയോജിപ്പ് പരസ്യമാക്കി മുൻ ഡിജിപി

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. ​വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.…

Kerala Politics News 1 Min Read

​ശ്രീലേഖയെ വെട്ടി വി.വി രാജേഷ്; തിരുവനന്തപുരത്ത് അമിത് ഷായുടെ ഉറപ്പ് പാളി, ബിജെപിയിൽ നാടകീയ നീക്കങ്ങൾ! ശ്രീലേഖക്ക് അമിത് ഷായുടെ പുതിയ വാഗ്ദാനം വട്ടിയൂർക്കാവ് സീറ്റ്

തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്. ​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം…