തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ…
തിരുവനന്തപുരം:രാഷ്ട്രീയാവേശം അലതല്ലിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. തലസ്ഥാനമടക്കം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് നാളെ (ഡിസംബർ 9) പോളിംഗ് ബൂത്തിലെത്തുക. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ സ്ഥാനാർഥികളും മുന്നണി നേതാക്കളും വീടുകൾ കയറിയിറങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും…
തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ടിലും തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമത് എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാമത് എൽ.ഡി.എഫും മൂന്നാമത് ബി.ജെ.പിയുമായിരിക്കും. ഒന്നാംഘട്ട റിപ്പോർട്ടിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. കെ. മുരളീധരൻ 'തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയ' തന്ത്രജ്ഞൻ തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം ക്രമാനുഗതമായി ഉയർന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മൂന്നാം…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് നേടുമെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോർപ്പറേഷനിൽ യു.ഡി.എഫ് 55 സീറ്റുകൾ നേടി അധികാരത്തിലെത്തും. സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷ പിന്തുണ യു.ഡി.എഫിന്: 'ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നത് സി.പി.എം ആണെന്നൊരു തെറ്റിദ്ധാരണ മുൻപുണ്ടായിരുന്നു. എന്നാൽ അവരുടെ തനി സ്വരൂപം ഇപ്പോൾ പുറത്തുവന്നു,' മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ടു ചെയ്യാതിരുന്ന ന്യൂനപക്ഷ…
തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന് പ്രചരണ രംഗത്ത് മുൻതൂക്കം നേടിക്കൊടുത്തത്. അതേസമയം, തിരുമലയിലെ കൗൺസിലർ അനിലിന്റെയും തൃക്കണ്ണാപുരത്തെ ബി.ജെ.പി നേതാവിന്റെയും ആത്മഹത്യകൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യാ രാജേന്ദ്രന് സീറ്റ് നിഷേധിച്ചത് ഭരണവിരുദ്ധ വികാരം കുറയ്ക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. എങ്കിലും, പ്രചരണ രംഗത്ത് എൽ.ഡി.എഫ് ഇപ്പോഴും പിന്നിലാണെന്നാണ് വിലയിരുത്തൽ. ഇൻ്റലിജൻസ് റിപ്പോർട്ടിനെ…
പട്ന: രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. സംസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം. നിലവിലെ ഭരണസഖ്യമായ എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്നും, നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമെന്നുമാണ് സഖ്യം പ്രത്യാശിക്കുന്നത്. എക്‌സിറ്റ് പോളുകളിൽ ഒന്നുരണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം ബിജെപി മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതും എൻഡിഎയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരുന്നതോടെ ആദ്യ ട്രെൻഡുകൾ പുറത്തുവരും. പത്ത് മണിയോടെ…
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ദേശീയ ജനാധിപത്യ സഖ്യത്തിന് (NDA) വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിവിധ ഏജൻസികളുടെ പ്രവചനം. അതേസമയം, തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാഗഠ്ബന്ധൻ (MGB) സഖ്യം പ്രതീക്ഷിച്ച വിജയം നേടാൻ സാധ്യതയില്ലെന്നും എക്സിറ്റ് പോൾ സൂചനകൾ നൽകുന്നു. എക്സിറ്റ് പോളുകളുടെ ശരാശരി കണക്കുകൾ…
പാലക്കാട് നഗരസഭയിൽ തുടർഭരണം ഉറപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിനെ പ്രധാന പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി നീക്കം. 2020-ൽ 52-ൽ 28 സീറ്റുകൾ നേടി പാലക്കാട് നഗരസഭയിൽ അധികാരത്തിലെത്തിയ ബി.ജെ.പി, ഭരണനേട്ടങ്ങൾക്കപ്പുറം പ യുവ നേതാവിനെതിരായ വ്യക്തിപരമായ ആരോപണങ്ങളെ ആശ്രയിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. പെരുമാറ്റച്ചട്ടം വെല്ലുവിളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, മറ്റ് രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങളിലും പരിപാടികളിലും…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനത്തുടനീളം പെരുമാറ്റച്ചട്ടം നിലവിൽ വരും. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നവംബർ 5-ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ അപ്രതീക്ഷിതമായി നീണ്ടു പോകുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണങ്ങളിലും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന…
തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥ് സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ശക്തനായ ശബരിനാഥിനെതിരെ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സംസ്ഥാന നേതാവ് വി.വി. രാജേഷ് വിമുഖത അറിയിച്ചതായാണ് സൂചന. ശബരിനാഥിനെ നേരിടാൻ രാജേഷിനെ ഇറക്കണമെന്ന് വാർഡ് കമ്മിറ്റി ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ പേര് ആദ്യമായി ജില്ലാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും, മത്സരിക്കുകയാണെങ്കിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ…
Sign in to your account