തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ 'കുഞ്ഞ്' എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം മാറിയാലും ഭരണയന്ത്രം നിയന്ത്രിക്കാനുള്ള 'ഷാഡോ ക്യാബിനറ്റ്' പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. 31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം ഭരണം മാറിയാലും മിഡിൽ ലെവൽ ഉദ്യോഗസ്ഥരിലൂടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനായി…
തിരുവനന്തപുരം: മെഡിസെപ് രണ്ടാം ഘട്ട പ്രചരണ സന്ദേശങ്ങൾ അയക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടുത്ത ആശയക്കുഴപ്പം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ അയച്ച സന്ദേശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ പിന്നോട്ട് വലിയുന്നത്. നിയമവിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയാൽ കോടികളുടെ പിഴയും നിയമനടപടിയും നേരിടേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തൽ. തിരിച്ചടിയായത് ഡി.എ മെസേജ് നേരത്തെ, ജീവനക്കാരുടെ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ച് ഡി.എ (DA) അനുവദിച്ചത്…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായിരുന്ന 10 ശതമാനം ഡി.എ/ ഡി.ആർ (ക അനുവദിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് എത്തിയ സന്ദേശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം മറികടക്കാൻ സർക്കാർ വൻതോതിലുള്ള പിആർ (Public Relations) പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് ഈ നീക്കം. ഡാറ്റ ചോർത്തിയെന്ന് ആക്ഷേപം സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ ഉത്തരവിന് പിന്നാലെ ഗുണഭോക്താക്കളുടെ വ്യക്തിഗത ഫോൺ…
തിരുവനന്തപുരം: നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് ഭരണത്തലവൻ തന്നെ നിയമം ലംഘിച്ചാൽ ആര് ചോദിക്കും? "രാജാവിന് തെറ്റുപറ്റില്ല" എന്ന ഫ്യൂഡൽ ചിന്താഗതിയോടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. സ്പ്രിംഗ്ളർ കേസിലെ ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ ഗുരുതരമായ ലംഘനം. ഹൈക്കോടതി പറഞ്ഞത് എന്ത്? സ്പ്രിംഗ്ളർ കേസിൽ സർക്കാർ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു: "ഭാവിയിൽ വിവരങ്ങൾ…
എൽ.ഡി.എഫ് മുന്നോട്ട് വെച്ച 2021-ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു 'ലോകോത്തര ആരോഗ്യ സംരക്ഷണം'. എന്നാൽ വാഗ്ദാനങ്ങൾ വെറും കടലാസ് പുലിയാകുമ്പോൾ, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട ജനങ്ങൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. വയറ്റിൽ കത്രികയുമായി അഞ്ച് വർഷം: ഉഷ ജോസഫിന്റെ ദുരനുഭവം ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെയാണ് ഏറ്റവും ഒടുവിലായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. 2021-ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കാട്ടിയ അനാസ്ഥ അഞ്ച്…
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിലെ 'പ്രിയപ്പെട്ടവരെ' തിരുകിക്കയറ്റാൻ പിണറായി സർക്കാർ അത്യന്തം വേഗത്തിൽ കരുക്കൾ നീക്കുന്നു. ബുധനാഴ്ചത്തെ പതിവ് യോഗത്തിന് പിന്നാലെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭായോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ വർഷങ്ങളായി തുടരുന്ന താൽക്കാലികക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ കുമിഞ്ഞുകൂടുന്നത്. പിൻവാതിൽ നിയമനത്തിന് പച്ചക്കൊടി? രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികൾക്കും ബാറുടമകൾക്കും ഒരുപോലെ "ആവേശം" പകരുന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ. കേരളത്തിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സാധാരണ ബാറുകൾക്കും ബിയർ പാർലറുകൾക്കും ഇനി അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാം. എന്നാൽ ആഡംബര പ്രിയർക്കായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ്…
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർക്ക് കമ്യൂണിസ്റ്റ് നേതാക്കളോടുള്ള സ്നേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. അദ്ദേഹം ആരെ പുകഴ്ത്തുന്നുവോ അവരുടെ രാഷ്ട്രീയ ഭാവി 'കട്ടപ്പൊക'യാകുന്നു എന്ന പരിഹാസമാണ് ഇപ്പോൾ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന് അയ്യർ കഴിഞ്ഞ ദിവസം പ്രവചിച്ചതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്. ഐസക്കിന്റെ പതനം: ഒരു ഓർമ്മപ്പെടുത്തൽ നേരത്തെ ഐസക്കിനെയായിരുന്നു മണിശങ്കർ അയ്യർ വാനോളം പുകഴ്ത്തിയിരുന്നത്.…
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ലക്ഷങ്ങൾ ചെലവിട്ട് ഫർണിച്ചറുകൾ വാങ്ങിയ സംഭവം വിവാദമാകുന്നു. പമ്പയിലെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക് താമസിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചിലവിട്ട് കട്ടിലും മെത്തയും തലയണയും വാങ്ങിയെന്ന വിവരം വലിയ വിവാദമായി മാറി. ചെലവാക്കിയത് ₹1,11,365! ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ സുഖകരമായ ഉറക്കത്തിനായി 1,11,365 രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെലവഴിച്ചത്. ദേവസ്വം ബോർഡിന്റെ 'ക്യാപ്സ്യൂൾ' മറുപടി…
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ. ഭക്ഷണത്തിൽ നെയ്മീൻ ഇല്ലാത്തതിന്റെ പേരിൽ പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. നെയ്മീൻ വിവാദം: സി. ദിവാകരൻ പറഞ്ഞത് മുൻപ് നടന്ന ഒരു രാഷ്ട്രീയ ജാഥയ്ക്കിടെയുണ്ടായ സംഭവമാണ് സി. ദിവാകരൻ വെളിപ്പെടുത്തിയത്. അന്തരിച്ച സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദിന്റെ വീട്ടിലായിരുന്നു അന്ന്…
Sign in to your account