തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പലപ്പോഴും നിർമാണ സ്ഥലങ്ങളിൽ റീലുകൾ ചിത്രീകരിക്കുകയും ലക്ഷങ്ങൾ മുടക്കി പിണറായി-റിയാസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പലയിടത്തും ദേശീയപാത തകർന്നു വീണതോടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റേതാണെന്ന് പറഞ്ഞ് പിണറായിയും റിയാസും തലയൂരുകയായിരുന്നു. തുടർച്ചയായ അപകടങ്ങളെ തുടർന്ന് നേരത്തെ സ്ഥാപിച്ച ഈ ഫ്ലെക്സുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. സമാനമായ തന്ത്രമാണ് ഇപ്പോൾ ശബരിമലയിലെ സ്വർണ്ണ മോഷണത്തിലും…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രമുഖ സി.പി.എം നേതാവും മുൻ ദേവസ്വം പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന്റെ അറസ്റ്റോടെ കേരളം ഞെട്ടലിലാണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ചാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി പവിത്രമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്ഷേത്രം കൊള്ളയടിച്ച നേതാക്കൾ ഓരോരുത്തരും ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ 10 കോടി രൂപ ചെലവിൽ 'സാംസ്കാരിക കോൺഗ്രസ്' സംഘടിപ്പിക്കും. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.എ. ബേബിയുടെ മനസ്സിലുദിച്ച ആശയമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ നിർദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ സാംസ്കാരിക മാമാങ്കം അരങ്ങേറും. വിദേശത്തും രാജ്യത്തിനകത്തുമുള്ള പ്രമുഖ സാംസ്കാരിക നക്ഷത്രങ്ങൾ കോൺഗ്രസ്സിൽ പങ്കെടുക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ…
പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 'നോട്ട' (NOTA - None of the Above) യേക്കാൾ പിന്നിലായി പ്രമുഖ ഇടതുപക്ഷ പാർട്ടികളായ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും പ്രകടനം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഒരു സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്തവർ രേഖപ്പെടുത്തിയ 'നോട്ട' വോട്ട് ശതമാനം, ദേശീയ തലത്തിൽ സ്വാധീനം അവകാശപ്പെടുന്ന ചുവപ്പ് പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്. കണക്കുകൾ ഇങ്ങനെ: ബിഹാർ തെരഞ്ഞെടുപ്പിൽ 1.82 ശതമാനം വോട്ടുകളാണ്…
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്,…
തിരുവനന്തപുരം: കേരളം തെരുവ് നായ ശല്യത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായ ശല്യം. ഓരോ ദിവസവും തെരുവ് നായകൾ ജനങ്ങളെ ഓടിച്ചിട്ട് കടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കേരളീയർ മാധ്യമങ്ങളിലൂടെ കണ്ടുണരുന്നത്. സംസ്ഥാനത്തെ തെരുവ് നായ ആക്രമണത്തിന്റെ ഭീകരമായ ചിത്രം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024-ൽ മാത്രം 3,16,793 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്! കെ.കെ. രമ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിന്…
തിരുവനന്തപുരം:സർക്കാരിൻ്റെ സ്പഷ്ടീകരണ ഉത്തരവിലുംജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിലെ അട്ടിമറിക്ക് പരിഹാരമായില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പുതുക്കിയ ഉത്തരവിൻ്റെ പ്രാബല്യ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയെന്നതിനപ്പുറം ആശങ്കകൾ അതേപടി നിലനിൽക്കുകയാണ്.പദ്ധതിയിലെ അർഹതക്ക് ജീവനക്കാരൻ മരണപ്പെടുന്ന തീയതിയിൽ ആശ്രിതന് 13 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥക്ക് സർക്കാർ മാറ്റം വരുത്തിയിട്ടില്ല. പൊതുസീനിയോറിട്ടി ലിസ്റ്റ് എന്ന തീരുമാനവും തിരുത്തിയില്ല. എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള ഉത്തരവും നിലനിൽക്കുന്നു.കുടുംബത്തിൻ്റെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് തൊഴിൽ ലഭിക്കുമ്പോഴാണ്.…
തിരുവനന്തപുരം: വിലകയറ്റത്തിൻ്റെ (Inflation) ദുരിതക്കയത്തിൽപ്പെട്ട് സാധാരണ ജനജീവിതം വഴിമുട്ടിയിട്ടും കേരള സർക്കാർ നിസ്സംഗത തുടരുന്നു. തുടർച്ചയായ പത്താം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒക്ടോബറിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ, ദേശീയതലത്തിൽ വിലക്കയറ്റം കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ, കേരളം മാത്രം പടുകുഴിയിൽ തുടരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വ്യക്തമായ സൂചനയാണ്. വില നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, ഭരണരംഗം പൂർണ്ണമായും നിശ്ചലമായി എന്ന…
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരള സർക്കാർ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. പദ്ധതിയിൽ തുടർനടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. സിപിഐയുടെ കടുത്ത എതിർപ്പ്: സംസ്ഥാനത്തെ പ്രമുഖ ഭരണപക്ഷ സഖ്യകക്ഷിയായ സി.പി.ഐയുടെ ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് ഈ നിർണ്ണായകമായ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും…
തിരുവനന്തപുരം: സിനിമ താരത്തിൻ്റെ മകൻ ബാർ ലൈസൻസിനായി അപേക്ഷിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നു. ജീവിതത്തിലുടനീളം സത്യസന്ധതയും കമ്യൂണിസ്റ്റ് മൂല്യങ്ങളും മുറുകെപ്പിടിച്ച എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ കാലത്താണ് ഈ സംഭവം. ധാരാളം അപേക്ഷകർക്ക് ലൈസൻസ് ലഭിച്ചപ്പോഴും നടന്റെ മകന്റെ അപേക്ഷ പല കാരണങ്ങളാൽ വൈകി. ഒടുവിൽ, നേരിട്ട് സെക്രട്ടേറിയറ്റിലെത്തിയ മകൻ അന്നത്തെ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു. ഈ…
Sign in to your account