Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ക്ലിഫ് ഹൗസിൽ എൽ.ഡി.എഫ് തോൽവി ഭീഷണിയിൽ! പിണറായിയുടെ 42 ലക്ഷത്തിൻ്റെ കാലിതൊഴുത്തും 4.40 ലക്ഷത്തിൻ്റെ ചാണക കുഴിയും ചർച്ചയിൽ; നന്തൻകോട് യു.ഡി.എഫിൻ്റെ ക്ലീറ്റസ് ബഹുദൂരം മുന്നിൽ

ക്ലിഫ് ഹൗസിൽ എൽ.ഡി.എഫ് തോൽവി ഭീഷണിയിൽ! പിണറായിയുടെ 42 ലക്ഷത്തിൻ്റെ കാലിതൊഴുത്തും 4.40 ലക്ഷത്തിൻ്റെ ചാണക കുഴിയും ചർച്ചയിൽ; നന്തൻകോട് യു.ഡി.എഫിൻ്റെ ക്ലീറ്റസ് ബഹുദൂരം മുന്നിൽ

kerala leader By kerala leader November 22, 2025 1 Min Read
Share

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് സ്ഥിതിചെയ്യുന്ന നന്തൻകോട് വാർഡിൽ ഇത്തവണ എൽ.ഡി.എഫ് കടുത്ത തോൽവി ഭീഷണിയിൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ക്ലീറ്റസ് തെരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ പ്രചാരണങ്ങളുമായി മുന്നേറുമ്പോൾ, ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ ചെലവഴിച്ച കോടിക്കണക്കിന് രൂപയും മറ്റ് ധൂർത്തുകളുമാണ് പ്രധാന ചർച്ചാവിഷയം.

​നന്തൻകോട് വാർഡിലാണ് ക്ലീറ്റസ് താമസിക്കുന്നത്. കേരള സ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് ക്ലീറ്റസ്. “കൈ എത്തും ദൂരത്ത് ക്ലീറ്റസ്” എന്ന പോസ്റ്റർ ഇതിനോടകം മണ്ഡലത്തിൽ വൈറലായി കഴിഞ്ഞു. അതേസമയം, മണ്ഡലത്തിന് പുറത്ത് താമസിക്കുന്ന പാളയം രാജനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

4 കോടി മുടക്കി പാളയം രാജൻ നവീകരണം നടത്തിയ മണ്ഡലത്തിലെ ചാറാച്ചിറ കുളത്തിൻ്റെ അവസ്ഥ പരിതാപകരമാണ്. വൻ അഴിമതി കുളം നവീകരണത്തിൽ ഉണ്ടായെന്ന ആക്ഷേപവും ഉയരുന്നു. ഇതിനെതിരെ ജനരോഷം ശക്തമാണ്.

​ധൂർത്തുകൾ പ്രധാന ചർച്ചാവിഷയം

​മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നിർമ്മാണച്ചെലവുകളാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.

  • ​₹42 ലക്ഷം രൂപയുടെ കാലിത്തൊഴുത്ത്
  • ​₹4.40 ലക്ഷം രൂപയുടെ ചാണകക്കുഴി
  • ​₹50 ലക്ഷം രൂപയുടെ നീന്തൽക്കുളം
  • ​₹2 കോടി രൂപയുടെ മറ്റ് മോടിപിടിപ്പിക്കലുകൾ

​എന്നിവ കൂടാതെ ശബരിമല സ്വർണ്ണ മോഷണ വിവാദവും പ്രചാരണങ്ങളിൽ സജീവമായി. ഈ ധൂർത്തുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മറുപടിയില്ലാതെ വിഷമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന വാർഡിൽ തന്നെ ഇത്തരം വിഷയങ്ങൾ ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാവുന്നത് എൽ.ഡി.എഫിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്ലീറ്റസ് ഇത്തവണ ക്ലിഫ് ഹൗസിനെ ഞെട്ടിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

TAGGED: Cleetus, Cliff House Renovation, Kerala leader, Nanthancode Election, എൽഡിഎഫ്, കാലിത്തൊഴുത്ത്, ക്ലിഫ് ഹൗസ്, ക്ലീറ്റസ്, തദ്ദേശ തെരഞ്ഞെടുപ്പ്, ധൂർത്ത്, നന്തൻകോട് വാർഡ്, പിണറായി വിജയൻ, യുഡിഎഫ്, ശബരിമല സ്വർണ്ണ മോഷണം
kerala leader November 22, 2025 November 22, 2025
Share This Article
Facebook Twitter Copy Link Print
Previous Article ​വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിമാറ്റിയ കേസ്: മേയർ ആര്യാ രാജേന്ദ്രന്റെ ‘ശിങ്കിടികൾ’ക്കെതിരെ നടപടി ഉറപ്പ്; ഉദ്യോഗസ്ഥർ ജയിലിലേക്ക്?
Next Article മുൻമന്ത്രി ജി. സുധാകരന് ബാത്ത്‌റൂമിൽ കാൽ വഴുതി വീണ് പരിക്ക്; അസ്ഥിക്ക് പൊട്ടൽ, ശസ്ത്രക്രിയക്കായി പരുമലയിലേക്ക് മാറ്റി

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?