കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കവെ, മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലും ഒന്നിച്ചഭിമുഖം ശ്രദ്ധേയമാകുന്നു. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിൽ രാഷ്ട്രീയത്തിന് അപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ് ചർച്ചയായത്. മുഖ്യമന്ത്രി അല്ലാത്ത ആ ദിവസം... അഭിമുഖത്തിനിടെ ലാൽ ചോദിച്ച ഒരു ചോദ്യം ഏറെ കൗതുകകരമായിരുന്നു: "മുഖ്യമന്ത്രി അല്ലെന്ന് വിചാരിക്കുക. ആ ദിവസം എവിടെ ഇരുന്ന് ചായ കുടിക്കാനാണ് അങ്ങേക്ക് ഇഷ്ടം?". ഒട്ടും ആലോചിക്കാതെ…
തിരുവനന്തപുരം:ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വിവാദ പ്രസ്താവനകളും പെരുമാറ്റങ്ങളുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം മുതൽ ഏറ്റവും ഒടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന നാടകീയ സംഭവങ്ങൾ വരെ മന്ത്രിയെ വലിയ രീതിയിലുള്ള പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 1. വന്ദന ദാസിൻ്റെ മരണം: "പരിചയക്കുറവ്" എന്ന വിവാദ പ്രസ്താവന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിലായിരുന്നു മന്ത്രിയുടെ ആദ്യ വിവാദ…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഡിജിറ്റലാക്കുന്ന 'കെ-സ്മാർട്ട്' (K-Smart) പദ്ധതിയുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് സൂചന. ലക്ഷക്കണക്കിന് സാധാരണക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഐടി മിഷനിലെ ഒരു കരാർ ജീവനക്കാരൻ്റെ സ്വകാര്യ ഔദ്യോഗിക ഇ-മെയിലിലേക്ക് കൈമാറാൻ നിർദ്ദേശം നൽകിയതിൻ്റെ രേഖകൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (OSD) സാംബശിവ റാവുവിൻ്റെ കത്ത് പ്രകാരമാണ് ഈ നടപടി. കരാർ ജീവനക്കാരനിലേക്ക് ഡാറ്റ ഒഴുകുന്നു ഐടി മിഷനിലെ…
കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ആര്യ രാജേന്ദ്രൻ വരുത്തിവെച്ച അതേ ദുരന്തം സംസ്ഥാന ഭരണത്തിൽ വീണ ജോർജും ആവർത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച് മന്ത്രി വീണ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയ സംഭവത്തിന് പിന്നിൽ വലിയ രാഷ്ട്രീയ നാടകമാണെന്ന ആരോപണം ശക്തമാകുന്നു. ദൃശ്യങ്ങൾ പുറത്ത്; കള്ളക്കളി പൊളിഞ്ഞു കണ്ണൂരിൽ വെച്ച് തന്നെ കെ.എസ്.യുക്കാർ വളഞ്ഞിട്ട് ആക്രമിച്ചു എന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ…
തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധവും തുടർന്നുള്ള നാടകീയ രംഗങ്ങളും പുതിയ രാഷ്ട്രീയ പോർമുഖം തുറക്കുന്നു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചു എന്നാരോപിച്ച് സി.പി.എം രംഗത്തെത്തിയപ്പോൾ, ഇതെല്ലാം സ്പീക്കർ എ.എൻ. ഷംസീർ തിരക്കഥ എഴുതിയ വെറും നാടകമാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയ സംഭവങ്ങളെ മുരളീധരൻ വിശേഷിപ്പിച്ചത് 'നാടകമേ ഉലകം' എന്നാണ്. അദ്ദേഹം ഉയർത്തുന്ന പ്രധാന…
കൊല്ലം: സംസ്ഥാനത്ത് പവർക്കട്ടില്ലെന്ന സർക്കാരിന്റെ പരസ്യങ്ങൾക്കിടെ, ചരിത്രപ്രസിദ്ധമായ തങ്കശ്ശേരിയിൽ 12 മണിക്കൂർ അപ്രഖ്യാപിത പവർക്കട്ട്. ഇന്നലെ രാത്രി 1 മണിക്ക് മുടങ്ങിയ വൈദ്യുതി ഇന്ന് രാവിലെ 11.45 നാണ് പുനഃസ്ഥാപിച്ചത്. യാതൊരുവിധ മുൻകൂർ അറിയിപ്പുമില്ലാതെ നടപ്പിലാക്കുന്ന ഇത്തരം അപ്രഖ്യാപിത പവർക്കട്ടുകൾക്കെതിരെ തങ്കശ്ശേരിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യം 'പവർഫുൾ', വൈദ്യുതി 'പവർലെസ്സ്' "പത്തു വർഷമായി പവർക്കട്ടില്ല" എന്ന തലക്കെട്ടിൽ സർക്കാർ കോടികൾ ചിലവഴിച്ച് പരസ്യം നൽകുമ്പോഴാണ് തങ്കശ്ശേരി പോലുള്ള ജനവാസ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account