കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ 'കാടത്തമാണ്' സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. "പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത…
തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന് പ്രചരണ രംഗത്ത് മുൻതൂക്കം നേടിക്കൊടുത്തത്. അതേസമയം, തിരുമലയിലെ കൗൺസിലർ അനിലിന്റെയും തൃക്കണ്ണാപുരത്തെ ബി.ജെ.പി നേതാവിന്റെയും ആത്മഹത്യകൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യാ രാജേന്ദ്രന് സീറ്റ് നിഷേധിച്ചത് ഭരണവിരുദ്ധ വികാരം കുറയ്ക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. എങ്കിലും, പ്രചരണ രംഗത്ത് എൽ.ഡി.എഫ് ഇപ്പോഴും പിന്നിലാണെന്നാണ് വിലയിരുത്തൽ. ഇൻ്റലിജൻസ് റിപ്പോർട്ടിനെ…
കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ വീണ്ടും അനിശ്ചിതത്വം. അടുത്ത വർഷം മാർച്ചിൽ കൊച്ചിയിൽ നടക്കാനിരുന്ന അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. മാർച്ചിലെ രാജ്യാന്തര ഫുട്ബോൾ വിൻഡോയിൽ ഓസ്ട്രേലിയ ഫിഫ സീരീസ് (FIFA Series) ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതാണ് കാരണം. നവംബർ 17-ന് കൊച്ചിയിൽ നടത്താൻ പദ്ധതിയിട്ട മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു. എങ്കിലും…
തിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത വെല്ലുവിളികൾ. മുതിർന്ന നേതാക്കളുടെ അടുത്തിടെയുള്ള പ്രസ്താവനകൾ സൂചിപ്പിക്കുന്നത്, സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും പിണറായിയുടെ തുടർച്ചയായ നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നാണ്. 80 വയസ്സ് പിന്നിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രി കസേര വിട്ടൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. മക്കൾക്കെതിരെയും തനിക്കെതിരെയും ഉയർന്നുവന്ന കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം ഒരു സംരക്ഷണ കവചമായി അദ്ദേഹം കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ…
കൊല്ലം: സിപിഎം നേതാവ് ചിന്ത ജെറോം ഇന്ന് മീഡിയ വൺ ചാനലിലെ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിപാടിയിൽ നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് തെളിയുന്നു. "തെരുവുനായ്ക്കളുടെ ആക്രമണമേറ്റ എത്ര കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു? കൊല്ലത്ത് അങ്ങനെയൊരു പ്രതിസന്ധി നിലനിൽക്കുന്നില്ലായെന്ന യാഥാർത്ഥ്യമെനിക്കറിയാം" എന്നായിരുന്നു ചിന്ത ജെറോം പറഞ്ഞത്. എന്നാൽ, സ്വന്തം ജില്ലയായ കൊല്ലത്തെ തെരുവ് നായ ശല്യത്തിൻ്റെ യഥാർത്ഥ ചിത്രം പോലും ഈ വനിതാ നേതാവ് അറിയുന്നില്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവർത്തകനിൽ നിന്ന് വീട്ടമ്മക്ക് നേരെ അതിക്രമം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായാണ് പരാതി. ബി.ജെ.പി. പ്രവർത്തകനായ രാജുവാണ് അതിക്രമം നടത്തിയതെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. സ്ഥാനാർത്ഥിയടക്കമുള്ള സംഘം വോട്ട് ചോദിച്ച് മടങ്ങിയതിന് പിന്നാലെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ രാജു, വെള്ളമെടുക്കാൻ അകത്തേക്ക്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
തിരുവനന്തപുരം: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷ്. ഫേസ്ബുക്ക്…
Sign in to your account