കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ വിമുക്തമായെന്ന സർക്കാർ പ്രഖ്യാപനത്തിൽ സിനിമാ താരങ്ങൾ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച് ആശാ വർക്കേഴ്‌സ് യൂണിയൻ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി. ഈ പ്രഖ്യാപനം ഒരു 'വലിയ നുണ'യാണെന്നും, പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്താൽ താരങ്ങൾ ആ നുണയുടെ പ്രചാരകരായി മാറേണ്ടിവരുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് സർക്കാർ…
കോഴിക്കോട് : മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിപ്പോർട്ടർ ചാനൽ മേധാവി ആൻ്റോ അഗസ്റ്റിന് സർക്കാർ നൽകുന്ന അമിത പരിഗണന ചർച്ചയാകുന്നു. സർക്കാരിൻ്റെ ന്യായീകരണ ക്യാപ്സൂളുകളുമായി ചാനൽ രംഗം അടക്കി വാഴുമ്പോൾ, പാർട്ടി ചാനലായ കൈരളിയേക്കാൾ ഇപ്പോൾ സർക്കാരിന് പ്രിയം റിപ്പോർട്ടർ ചാനലിനെയാണ്. ഇതിന് പിന്നിൽ ഉദിഷ്ടകാര്യത്തിന് നൽകുന്ന ഉപകാര സ്മരണയുണ്ടോ എന്ന ചോദ്യമുയരുന്നു. സർക്കാരിനെ പ്രതിരോധിക്കുന്നതിൽ ആൻ്റോ അഗസ്റ്റിനും സംഘവും കാണിച്ച ആത്മാർത്ഥതയിൽ…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം. തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി…
തിരുവനന്തപുരം, ഒക്ടോബർ 25, 2025 — 2006-ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും പിണറായി വിജയൻ സി.പി.എം. സെക്രട്ടറിയുമായിരുന്ന കാലത്തെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ, ഇരുവരുടെയും രാഷ്ട്രീയ വൈരത്തിന്റെ ഉൽപ്പന്നമായി കണക്കാക്കപ്പെട്ട 2008-ലെ 'രൗദ്രം' എന്ന മമ്മൂട്ടി ചിത്രം വീണ്ടും ചർച്ചാ വിഷയമാകുന്നു. രൺജി പണിക്കരുടെ സംവിധാനത്തിൽ പിറന്ന ഈ സിനിമയിലെ ഒരു ഡയലോഗ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങൾക്ക് മൂർച്ച കൂട്ടുകയാണ്. അധികാരം മാറി, ഡയലോഗിന്റെ പ്രസക്തി…
തിരുവനന്തപുരം, ഒക്ടോബർ 25, 2025 — 1925 ഡിസംബർ 26-ന് ജനിച്ച സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റെ നൂറാം വയസ്സിൽ 'ചരമഗീതം' രചിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ട്, കേന്ദ്രത്തിന്റെ വിവാദ പദ്ധതിയായ പി.എം-ശ്രീയിൽ സംസ്ഥാനം ഒപ്പുവെച്ചതോടെയാണ് ഈ രാഷ്ട്രീയ 'കഴുത്ത് ഞെരിക്കൽ' സംഭവിച്ചത്. തുടർഭരണത്തിന് സഹായിച്ച പാർട്ടിയോട് 'ചതി' 2021-ലെ തിരഞ്ഞെടുപ്പിൽ 23 സീറ്റിൽ മത്സരിച്ച് 17…
തിരുവനന്തപുരം, ഒക്ടോബർ 25, 2025 — സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയുടെ അഭിമാനമായിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം കഴിഞ്ഞ ഒമ്പത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ തകർന്ന് തരിപ്പണമായി. രാഷ്ട്രീയ ഇടപെടൽ, മുൻഗണനകളിലെ പിഴവുകൾ, സ്ഥാപനപരമായ കെടുകാര്യസ്ഥത എന്നിവയാൽ അകത്ത് നിന്ന് ദ്രവിച്ച ഈ സംവിധാനം ഇന്ന് നിലനിൽക്കുന്നത് പൊള്ളയായ കണക്കുകളിലും കെട്ടിച്ചമച്ച വിജയകഥകളിലുമാണ്. പ്രബുദ്ധതയുടെ പര്യായമായിരുന്ന കേരളം ഇന്ന് വിദ്യാഭ്യാസപരമായി ദയനീയമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ്. മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം വിദ്യാഭ്യാസ മേഖലയുടെ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account