കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു. കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. "മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ 'ഇരട്ട ചങ്ക്' വിശേഷണവുമായി തലയുയർത്തി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേൽപ്പിച്ച് സിപിഐയുടെ നിർണ്ണായക വിജയം. പി.എം.ശ്രീ (PM-Shri) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത ഉറച്ച നിലപാടിന് മുന്നിൽ സർക്കാർ നിരുപാധികം കീഴടങ്ങിയതോടെ, 2016 മുതൽ അദ്ദേഹത്തിന്റെ പി.ആർ. ടീം ചാർത്തിക്കൊടുത്ത 'ഇരട്ട ചങ്ക്' എന്ന വിശേഷണം തകർന്ന് അദ്ദേഹം 'ഒറ്റ ചങ്കൻ' ആയി മാറിയിരിക്കുകയാണ്. പിണറായിയുടെ ആധിപത്യത്തിന് മുന്നിൽ സിപിഐക്ക് അടിയറവ് പറയേണ്ടി…
കൊച്ചി: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച ബോർഡുകൾ ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയുടെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും ദേവസ്വം ബോർഡുകൾക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം. "ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് തലസ്ഥാനത്ത് ഫോൺ ചോർത്തൽ സജീവം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അടക്കം യു.ഡി.എഫ് (UDF) നേതാക്കളുടെ ഫോൺ ചോർത്തൽ വളരെ നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഭരണകക്ഷിയായ സി.പി.ഐ (CPI) നേതാക്കന്മാരും മന്ത്രിമാരും നിരീക്ഷണത്തിലാണ് എന്ന ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. സിൽവർ ലൈൻ പ്രതിഷേധമാണ് തുടക്കം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് നേതാക്കന്മാരുടെ ഫോൺ ചോർത്തൽ ആരംഭിച്ചത്. തലസ്ഥാനത്തെ…
കൊച്ചി: നെല്ലുസംഭരണ വിഷയത്തിൽ മില്ലുടമകളെ ഒഴിവാക്കി യോഗം വിളിച്ചതിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടും സി.പി.ഐ. മന്ത്രിമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. ഇന്ന് വിളിച്ചു ചേർത്ത ഉന്നതതല യോഗം, മില്ലുടമകളെ ക്ഷണിക്കാത്തതിനെ തുടർന്ന് നാളത്തേക്ക് (ഒക്ടോബർ 29) മാറ്റി വെച്ചു. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങളിൽ, പ്രധാന പങ്കാളികളായ മില്ലുടമകളെ ഒഴിവാക്കിയത് ഗുരുതര വീഴ്ചയായിട്ടാണ് മുഖ്യമന്ത്രി കണക്കാക്കിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ്…
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? ഉത്തരം കണ്ടെത്താൻ സി.ഐ.ഡി. സംഘത്തെ രംഗത്തിറക്കി ഭരണകക്ഷിയായ സി.പി.എം. മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഈ രഹസ്യനീക്കത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. രഹസ്യങ്ങൾ ചോർത്താൻ സ്ഥിരമായി ആശ്രയിക്കാറുള്ളവരെ ഒഴിവാക്കി, കൃത്യമായ വിവരം തേടിയാണ് സി.ഐ.ഡി.കൾ തിരുവനന്തപുരത്ത് വലവിരിച്ച് പണിതുടങ്ങിയത്. ഡൽഹിയിൽ സ്വാധിനമുള്ള മുൻ കോൺഗ്രസുകാരനും സി.ഐ. ഡി സംഘത്തിലുണ്ട്. കെ. മുരളീധരന്റെ 'കൈയൊപ്പ്': വട്ടിയൂർക്കാവ് ചർച്ചയിൽ തിരുവനന്തപുരം കോർപ്പറേഷൻ…
ന്യൂഡൽഹി / പൂനെ: രാജ്യത്തെ ഞെട്ടിച്ച നീറ്റ് (NEET-UG 2026) പരീക്ഷാ ക്രമക്കേടിലും ചോദ്യപ്പേപ്പർ ചോർച്ചയിലും നിർണായക വഴിത്തിരിവ്. ചോദ്യപ്പേപ്പർ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account