Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? തിരുവനന്തപുരത്തും ഡൽഹിയിലും സി.ഐ ഡികളെ ഇറക്കി സി പി എം

വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? തിരുവനന്തപുരത്തും ഡൽഹിയിലും സി.ഐ ഡികളെ ഇറക്കി സി പി എം

kerala leader By kerala leader October 28, 2025 1 Min Read
Share

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? ഉത്തരം കണ്ടെത്താൻ സി.ഐ.ഡി. സംഘത്തെ രംഗത്തിറക്കി ഭരണകക്ഷിയായ സി.പി.എം. മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഈ രഹസ്യനീക്കത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. രഹസ്യങ്ങൾ ചോർത്താൻ സ്ഥിരമായി ആശ്രയിക്കാറുള്ളവരെ ഒഴിവാക്കി, കൃത്യമായ വിവരം തേടിയാണ് സി.ഐ.ഡി.കൾ തിരുവനന്തപുരത്ത് വലവിരിച്ച് പണിതുടങ്ങിയത്. ഡൽഹിയിൽ സ്വാധിനമുള്ള മുൻ കോൺഗ്രസുകാരനും സി.ഐ. ഡി സംഘത്തിലുണ്ട്.

Contents
​കെ. മുരളീധരന്റെ ‘കൈയൊപ്പ്’: വട്ടിയൂർക്കാവ് ചർച്ചയിൽ​പ്രശാന്തിന് ഭീഷണി?

​കെ. മുരളീധരന്റെ ‘കൈയൊപ്പ്’: വട്ടിയൂർക്കാവ് ചർച്ചയിൽ

​തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല കെ. മുരളീധരനാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. നേരത്തെ ഈ ചുമതലയുണ്ടായിരുന്ന പി.സി. വിഷ്ണുനാഥിനെ ഒഴിവാക്കിയാണ് കെ. മുരളിധരന് ചുമതല നൽകിയത്. കോർപ്പറേഷന് കീഴിലുള്ള 10 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതുൾപ്പെടെ, വട്ടിയൂർക്കാവിലെ മുൻ എം.എൽ.എ. കൂടിയായ കെ.മുരളീധരൻ്റെ നേതൃത്വത്തിൽ കൃത്യമായ മുന്നൊരുക്കങ്ങൾ ആണ് നടക്കുന്നത്.

​2011ലും 2016ലും വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച കെ. മുരളീധരൻ 2019-ൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. തുടർന്ന് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ വി.കെ. പ്രശാന്ത് ജയിച്ചു. 2021ലും അദ്ദേഹം വിജയം ആവർത്തിച്ചു.

​പ്രശാന്തിന് ഭീഷണി?

​വടകരയിലേക്ക് പോയെങ്കിലും വട്ടിയൂർക്കാവിലെ വോട്ടർമാരുമായി മുരളീധരൻ ഇപ്പോഴും ശക്തമായ ആത്മബന്ധം തുടരുന്നുണ്ട്. രാഷ്ട്രീയ ഭേദമെന്യേ മണ്ഡലത്തിൽ ബന്ധങ്ങളുള്ള മുരളീധരൻ സ്ഥാനാർത്ഥിയായാൽ നിലവിലെ എം.എൽ.എ. വി.കെ. പ്രശാന്ത് തോൽക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

​എന്നാൽ, കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് പ്രശാന്തിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. മുരളീധരൻ വരുമെന്ന് ഉറപ്പായാൽ പ്രശാന്ത് കഴക്കൂട്ടത്തേക്ക് മാറും. കഴക്കൂട്ടത്ത് സിറ്റിംഗ് എം.എൽ.എ. കടകംപള്ളി സുരേന്ദ്രന് ഇത്തവണ സീറ്റുണ്ടാകില്ല. കെ. മുരളീധരൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ പ്രശാന്ത് തന്നെയാകും വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥി.

​ഏതായാലും കോൺഗ്രസ് സ്ഥാനാർത്ഥിയാരെന്നറിയാൻ സി.ഐ.ഡി.കളെ ഉപയോഗിച്ചുള്ള സി.പി.എമ്മിന്റെ ഈ ‘തെരഞ്ഞെടുപ്പ് തന്ത്രം’ തിരുവനന്തപുരത്ത് പ്രധാന ചർച്ചയായി കഴിഞ്ഞു.

TAGGED: CPM CID, K Muraleedharan, Kerala leader, Vattiyoorkavu, കഴക്കൂട്ടം, കെ. മുരളീധരൻ, കോൺഗ്രസ്, തിരുവനന്തപുരം, നിയമസഭാ തെരഞ്ഞെടുപ്പ്, വട്ടിയൂർക്കാവ്, വി.കെ. പ്രശാന്ത്, സി.ഐ.ഡി, സി.പി.എം
kerala leader October 28, 2025 October 28, 2025
Share This Article
Facebook Twitter Copy Link Print
Previous Article ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ‘ഗൂഢനീക്കം’; ജയിൽ ആസ്ഥാനത്തെ കത്ത് അസാധാരണം, പിന്നിൽ ദുരൂഹതയെന്ന് കെ.കെ. രമ
Next Article മില്ലുടമകളെ ഒഴിവാക്കി യോഗം !ബാലഗോപാലിനേയും സി.പി.ഐ. മന്ത്രിമാരേയും നിർത്തിപ്പൊരിച്ച് മുഖ്യമന്ത്രി

Recent Posts

  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

You Might Also Like

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports
Welcome Back!

Sign in to your account

Lost your password?