Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ‘ഗൂഢനീക്കം’; ജയിൽ ആസ്ഥാനത്തെ കത്ത് അസാധാരണം, പിന്നിൽ ദുരൂഹതയെന്ന് കെ.കെ. രമ

ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ‘ഗൂഢനീക്കം’; ജയിൽ ആസ്ഥാനത്തെ കത്ത് അസാധാരണം, പിന്നിൽ ദുരൂഹതയെന്ന് കെ.കെ. രമ

kerala leader By kerala leader October 28, 2025 1 Min Read
Share

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.എം.പി. നേതാവും എം.എൽ.എയുമായ കെ.കെ. രമ. പ്രതികളെ വിട്ടയച്ചാൽ ആഭ്യന്തര സുരക്ഷാ പ്രശ്‌നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കത്തയച്ചത് അസാധാരണ നടപടിയാണെന്ന് കെ.കെ. രമ പ്രതികരിച്ചു. സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിൽ വലിയ നിഗൂഢതയുണ്ടെന്നും രമ ആരോപിച്ചു.

​ജയിൽ ആസ്ഥാനത്തുനിന്ന് കത്തയച്ച നടപടി അങ്ങേയറ്റം ദുരൂഹമാണ്. സുരക്ഷാപ്രശ്‌നം വിലയിരുത്തേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, സംസ്ഥാനത്തെ പോലീസ് മേധാവികളാണ്. പ്രതികളെ വിട്ടയക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും അവരെ സമാധാനിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കേസിലെ പ്രതികൾക്ക് ജയിലിൽ വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

​ടി.കെ. രജീഷിന് സുഖചികിത്സാ അവധി:

കേസിലെ പ്രതികളിലൊരാളായ ടി.കെ. രജീഷിന് 45 ദിവസത്തെ സുഖചികിത്സാ അവധി അനുവദിച്ചിരിക്കുന്നതിലും കെ.കെ. രമ പ്രതിഷേധം അറിയിച്ചു. പലരെയും മറികടന്നാണ് ടി.പി. കേസ് പ്രതികൾക്ക് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത്. കൃത്യമായി പരോൾ, സുഖചികിത്സ, ആവശ്യത്തിന് മദ്യം, ഭക്ഷണം തുടങ്ങി ലാവിഷായി ജീവിക്കാനുള്ള സൗകര്യമാണ് ഈ സർക്കാർ അവർക്ക് ഒരുക്കി നൽകുന്നത്.

​ഹൈക്കോടതി വിധി ലംഘനം:

പ്രതികളെ വിട്ടയക്കാനുള്ള നീക്കം ഹൈക്കോടതിയുടെ വിധിയെ മറികടക്കാനാണെന്നും രമ പറഞ്ഞു. 20 വർഷത്തേക്ക് ഒരുകാരണവശാലും ഇളവ് നൽകരുതെന്ന് ഹൈക്കോടതി വിധി നിലനിൽക്കെ, സുപ്രീംകോടതിക്ക് മാത്രമേ ഇനി അതിൽ മാറ്റം വരുത്താൻ സാധിക്കൂ. എന്നിട്ടും ‘വിടുതൽ’ എന്ന വാക്ക് ഉപയോഗിച്ച് ജയിൽ ആസ്ഥാനം കത്തയച്ചത് നിയമ ലംഘനമാണ്. മന്ത്രിതലത്തിൽ അറിയാതെ ഇത്തരം നീക്കം നടക്കില്ലെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു. നേരത്തെ ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നിവരെ വിട്ടയക്കാൻ ശ്രമം നടന്നിരുന്നെങ്കിലും വിവാദത്തെ തുടർന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു.

TAGGED: convict release, K K Rema, Kerala Government, Kerala leader, parole controversy, political murder, T P Chandrasekharan, TK Rajeesh, TP Case, കെ കെ രമ, വിടുതൽ
kerala leader October 28, 2025 October 28, 2025
Share This Article
Facebook Twitter Copy Link Print
Previous Article ആശാ പ്രവർത്തകരോട് അവഗണന; പി എസ് സി ചെയർമാനും അംഗങ്ങൾക്കും വീണ്ടും ശമ്പള വർദ്ധനവ്! 3% ക്ഷാമബത്ത ഉയർത്തും, കുടിശിക പണമായി നൽകും
Next Article വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? തിരുവനന്തപുരത്തും ഡൽഹിയിലും സി.ഐ ഡികളെ ഇറക്കി സി പി എം

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?