ന്യൂഡൽഹി / തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ ഇൻഡ്യ (INDIA) സഖ്യം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ബൃഹത്തായ ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ചിൽ മുതിർന്ന സി.പി.ഐ.എം നേതാവ് പിണറായി വിജയൻ പങ്കെടുക്കാതിരുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഡൽഹി രാംലീല മൈതാനത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നിരയിലെ പ്രമുഖ ദേശീയ നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് പിണറായി വിജയന്റെ സാന്നിധ്യമില്ലാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നത്.
ഡൽഹിയിലെ കൂറ്റൻ റാലിയിൽ പങ്കെടുത്തില്ലെന്നു മാത്രമല്ല, മാർച്ച് നടന്ന സമയത്തോ അതിനുശേഷമോ വിഷയത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രതികരിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല.
ഇത് വിവാദം ആയതോടെ രാത്രി 9 മണിയോടെ ഫേസ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചു.
പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ് :
