തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ ജി.എസ്.ടി (GST) നിയമ വ്യാഖ്യാനങ്ങളെച്ചൊല്ലി രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ വൻ വിവാദം. അഡ്വാൻസ് കൈമാറിയ തുകകൾക്ക് മേലുള്ള നികുതി ബാധ്യതയെക്കുറിച്ച് തോമസ് ഐസക് നടത്തുന്ന വാദങ്ങൾ നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് GST നിയമങ്ങൾ വ്യക്തമാക്കുന്നു.
വിവാദം എന്ത്?
“ഒരു സേവനവും (സപ്ലൈ) നടന്നിട്ടില്ലെങ്കിൽ പിന്നെ എവിടെയാണ് ജി.എസ്.ടി ബാധ്യത വരുന്നത്?” എന്ന തരത്തിലുള്ള വാദമാണ് മുൻ ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയത്. ഭാവിയിൽ നടക്കേണ്ട ഒരു പരിപാടിക്കോ കളിക്കോ വേണ്ടി കോടികൾ അഡ്വാൻസ് നൽകിയാലും, ആ സേവനം അല്ലെങ്കിൽ പരിപാടി പിന്നീട് നടന്നിട്ടില്ലെങ്കിൽ നികുതി അടയ്‌ക്കേണ്ടതില്ലെന്ന ന്യായീകരണമാണ് വിമർശനത്തിന് വഴിവെച്ചത്.
എന്താണ് സെക്ഷൻ 13 (Section 13) പറയുന്നത്?
ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 13 (Time of Supply of Services) പ്രകാരം ഒരു സേവനത്തിന്മേൽ ജി.എസ്.ടി ബാധ്യത ഉണ്ടാകുന്നത് താഴെ പറയുന്നവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് ആ സമയത്താണ്:
ഇൻവോയ്സ് നൽകുന്ന തീയതി.
പണം/അഡ്വാൻസ് കൈപ്പറ്റുന്ന തീയതി.
നിയമപ്രകാരം, ഭാവിയിൽ വിദേശ ടീം വന്ന് പന്തുകളിച്ചാലും ഇല്ലെങ്കിലും, ആ സേവനത്തിനായി തുക അഡ്വാൻസ് ആയി കൈമാറുന്ന നിമിഷം തന്നെ ജി.എസ്.ടി അടയ്ക്കാനുള്ള നിയമപരമായ ബാധ്യത ഉണ്ടാകുന്നു.
ചടങ്ങ് അല്ലെങ്കിൽ കളി നടന്നില്ലെങ്കിൽ എന്ത് ചെയ്യും?
ഒരു സേവനത്തിനായി അഡ്വാൻസ് വാങ്ങി നികുതി അടച്ച ശേഷം ആ കളി അല്ലെങ്കിൽ പരിപാടി റദ്ദാക്കപ്പെട്ടാൽ നികുതി തുക നഷ്ടപ്പെടില്ല. ഇതിനായി നിയമത്തിൽ വ്യക്തമായ വഴികളുണ്ട്:
ക്രെഡിറ്റ് നോട്ട് (Credit Note): സെക്ഷൻ 34 പ്രകാരം ക്രെഡിറ്റ് നോട്ട് നൽകി ഭാവിയിലെ ടാക്സ് ബാധ്യതയിൽ ക്രമീകരിക്കാം.
റീഫണ്ട് (Refund): അടച്ച നികുതി തിരികെ ലഭിക്കാൻ ജി.എസ്.ടി വകുപ്പിൽ റീഫണ്ട് അപേക്ഷ സമർപ്പിക്കാം.
സാധാരണക്കാർ ഒരു ചെറിയ ഉൽപ്പന്നം വാങ്ങുമ്പോൾ പോലും കൃത്യമായി നികുതി ഈടാക്കുമ്പോൾ, കോടികളുടെ അഡ്വാൻസ് ഇടപാടുകളിൽ “പരിപാടി നടന്നില്ല, അതുകൊണ്ട് ടാക്സുമില്ല” എന്ന് ന്യായീകരണവുമായി റിപ്പോർട്ടർ മുതലാളി ആൻ്റോ അഗസ്റ്റിന് വേണ്ടിയുള്ള ഐസക്കിൻ്റെ രംഗപ്രവേശനം വഴി ഐസക്ക് ഇത്രയും മരമണ്ടൻ ആയിരുന്നോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്.
