തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണവും യാത്രാ അകമ്പടി സംവിധാനങ്ങളും വീണ്ടും ചർച്ച വിഷയമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു പിണറായി വിജയൻ.
35 പേരുടെ വലിയ നിര
പിണറായി വിജയന്റെ ഭരണകാലത്ത് ആകെ 35 പേരാണ് പേഴ്സണൽ സ്റ്റാഫ് പട്ടികയിൽ ഇടംപിടിച്ചിരുന്നത്. എ കാറ്റഗറിയിൽ 19 പേരും ബി കാറ്റഗറിയിൽ 16 പേരും ഉൾപ്പെടെയായിരുന്നു ഈ നിയമനം. ധനകാര്യം (കെ. എൻ. ബാലഗോപാൽ), നിയമം (പി. രാജീവ്), പോർട്ട് (വി. എൻ. വാസവൻ) തുടങ്ങിയ പ്രധാന വകുപ്പുകൾക്ക് പ്രത്യേകമായി ക്യാബിനറ്റ് മന്ത്രിമാർ ഉണ്ടായിരുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഇത്രയധികം സ്റ്റാഫുകൾ സേവനത്തിലുണ്ടായിരുന്നത്.
അകമ്പടി വാഹനങ്ങളിലെ വിത്യാസം
സ്റ്റാഫുകളുടെ കാര്യത്തിൽ മാത്രമല്ല, യാത്രാ സുരക്ഷാ ക്രമീകരണങ്ങളിലും വലിയ രീതിയിലുള്ള ധൂർത്ത് അക്കാലത്ത് നടന്നിരുന്നു. പിണറായി വിജയന്റെ സഞ്ചാരത്തിന് അകമ്പടിയായി ആംബുലൻസ് അടക്കം ഇരുപതിലധികം വാഹനങ്ങളാണ് നിരത്തിലിറങ്ങിയിരുന്നത്.
വ്യത്യസ്ത നിലപാടുകളുമായി വി.ഡി. സതീശൻ
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഭരണരംഗത്ത് മാറ്റത്തിന്റെ ശൈലിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ട് വെക്കുന്നത്. ധനകാര്യം, നിയമം, പോർട്ട് തുടങ്ങിയ സുപ്രധാന വകുപ്പുകൾ സ്വയം കൈകാര്യം ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 30 ആയി ചുരുക്കിയിട്ടുണ്ട്. കൂടാതെ, യാത്രാ അകമ്പടിക്കായി കേവലം രണ്ട് വാഹനങ്ങൾ മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
പൊതുപണം ചെലവഴിക്കുന്നതിലും ഭരണനിർവഹണ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും ഉണ്ടായ ഈ വലിയ വ്യത്യാസം ഖജനാവിന് ആശ്വാസമാണ്.
