Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കേരളത്തിന്റെ വയൽക്കഥകൾ ലണ്ടനിലേക്ക്; എസ്. മഹാദേവൻ തമ്പിയുടെ ‘നീലം’ ഇനി ഇംഗ്ലീഷിൽ ‘പാഡിവിസ്പർ’

കേരളത്തിന്റെ വയൽക്കഥകൾ ലണ്ടനിലേക്ക്; എസ്. മഹാദേവൻ തമ്പിയുടെ ‘നീലം’ ഇനി ഇംഗ്ലീഷിൽ ‘പാഡിവിസ്പർ’

kerala leader By kerala leader August 25, 2026 1 Min Read
Share

കൊച്ചി: കേരളത്തിന്റെ കാർഷികോത്സവമായ ഓണക്കാലത്ത് നമ്മുടെ നെൽവയലുകളുടെ ചരിത്രവും ഐതിഹ്യവും പാരമ്പര്യകഥകളും ആഗോള തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നു. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വയലുകളുടെ അറിയാക്കഥകൾ അനാവരണം ചെയ്യുന്ന എസ്. മഹാദേവൻ തമ്പിയുടെ നോവലായ നീലം, പാഡിവിസ്പർ (Paddy Whisper) എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലണ്ടനിലെ ലെജൻഡ് ടൈംസ് പുറത്തിറക്കി.

- Advertisement -
Ad imageAd image

ബൃഹദ് നോവൽ ഗണത്തിൽ ആഗോളവിഭാഗത്തിലിറക്കിയ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് പ്രശസ്ത വിവർത്തകയായ രാധിക പി. മേനോൻ ആണ്. കഴിഞ്ഞവർഷം ടൈംസ് പ്രസിദ്ധീകരിച്ച തമ്പിയുടെ മൃത്യുസൂത്ര, വീപ്പിംഗ് നീഡിൽ എന്നീ കൃതികൾ ഇംഗ്ലീഷ് വായനക്കാർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ നോവലിന്റെ പ്രസിദ്ധീകരണം. ഇതിന്റെ ഏഷ്യൻ പതിപ്പ് ന്യൂഡൽഹിയിലെ കൊനാർക്ക് പബ്ലിഷേഴ്സ് ആണ് പുറത്തിറക്കുന്നത്.

ഓരോ വയലിനും ഓരോ കഥകളുണ്ട്. അങ്ങനെ അനേകം വയലുകൾ പറയുന്ന ഒട്ടേറെ കഥകളുടെ മഹാസഞ്ചയമാണ് പാഡിവിസ്പർ. നിലത്തിൽ നിറയുന്ന ഈ കഥകളും അതിലെ കരുത്തുറ്റ കഥാപാത്രങ്ങളും സൃഷ്ടിക്കുന്ന വിസ്മയ ലോകമാണ് നോവലിലുള്ളത്.

- Advertisement -
Ad imageAd image

കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയവും അരാഷ്ട്രീയവും അടിമത്തവും സ്വാതന്ത്ര്യവും നോവലിൽ ദർശിക്കാം. ബ്രിട്ടീഷുകാരുടെ അധിനിവേശവും രാജവാഴ്ചയിലെ വിധേയത്വവും പലതലങ്ങളിലാണ് നോവലിൽ ആവിഷ്കരിക്കുന്നത്. അതുപോലെ അധികാരവും അത്യാർത്തിയും പ്രണയവും രതിയും നോവലിൽ പുതിയ രൂപഭാവങ്ങൾ കൈവരിക്കുന്നു. ഗതകാല സംസ്കൃതിയും ആധുനിക യാഥാർത്ഥ്യവും അസാധാരണ ഭാവുകത്വത്തോടെ ഈ രചനയിൽ ഇഴചേരുന്നു. പ്രമേയത്തിന്റെ പ്രത്യേകത, ആവിഷ്കരണത്തിലെ പുതുമ, ഭാഷയുടെ കാവ്യവശ്യത എന്നിവയാണ് പാഡിവിസ്പറുടെ സവിശേഷത. അന്യൂനമായ മൊഴിമാറ്റത്തിലൂടെ ആഗോള അനുവാചകർക്ക് അത് പകർന്നുനൽകാൻ വിവർത്തകയായ രാധികയ്ക്ക് കഴിഞ്ഞിരിക്കുന്നു.

TAGGED: Book Release, Kerala leader, Konark Publishers, Legend Times, Malayalam Literature, Neelam, Paddy Whisper, Radhika P Menon, S Mahadevan Thampi, Translation
kerala leader August 25, 2026 August 25, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഓണക്കച്ചവടത്തിൽ ചരിത്ര റെക്കോർഡ്: 33 ദിവസത്തിനിടെ 391.75 കോടി വാരി സപ്ലൈകോ
Next Article തിരുവോണം അതിജീവനത്തിന്റെ ആത്മവിശ്വാസം; വെറുപ്പ് വിതയ്ക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം: ഓണാശംസകളുമായി മുഖ്യമന്ത്രി വി. ഡി സതീശൻ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?