കൊച്ചി: കേരളത്തിന്റെ കാർഷികോത്സവമായ ഓണക്കാലത്ത് നമ്മുടെ നെൽവയലുകളുടെ ചരിത്രവും ഐതിഹ്യവും പാരമ്പര്യകഥകളും ആഗോള തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നു. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വയലുകളുടെ അറിയാക്കഥകൾ അനാവരണം ചെയ്യുന്ന എസ്. മഹാദേവൻ തമ്പിയുടെ നോവലായ നീലം, പാഡിവിസ്പർ (Paddy Whisper) എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലണ്ടനിലെ ലെജൻഡ് ടൈംസ് പുറത്തിറക്കി. ബൃഹദ് നോവൽ ഗണത്തിൽ ആഗോളവിഭാഗത്തിലിറക്കിയ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് പ്രശസ്ത വിവർത്തകയായ രാധിക പി. മേനോൻ ആണ്.…
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസം ബാധിതനായ എഴുത്തുകാരനും തത്വചിന്തകനുമായ നയൻ എഴുതിയ 'ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക് മൈൻഡ്' (Autism in an Autistic Mind) എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓട്ടിസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ പൊതുധാരണകളെയും തിരുത്തിക്കുറിച്ചുകൊണ്ടാണ് 17 വയസ്സുകാരനായ നയൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള…
Sign in to your account