Tag: Malayalam Literature

News 1 Min Read

കേരളത്തിന്റെ വയൽക്കഥകൾ ലണ്ടനിലേക്ക്; എസ്. മഹാദേവൻ തമ്പിയുടെ ‘നീലം’ ഇനി ഇംഗ്ലീഷിൽ ‘പാഡിവിസ്പർ’

കൊച്ചി: കേരളത്തിന്റെ കാർഷികോത്സവമായ ഓണക്കാലത്ത് നമ്മുടെ നെൽവയലുകളുടെ ചരിത്രവും ഐതിഹ്യവും പാരമ്പര്യകഥകളും ആഗോള തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നു. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വയലുകളുടെ അറിയാക്കഥകൾ അനാവരണം ചെയ്യുന്ന എസ്. മഹാദേവൻ തമ്പിയുടെ നോവലായ നീലം, പാഡിവിസ്പർ (Paddy Whisper) എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലണ്ടനിലെ ലെജൻഡ് ടൈംസ് പുറത്തിറക്കി. ബൃഹദ് നോവൽ ഗണത്തിൽ ആഗോളവിഭാഗത്തിലിറക്കിയ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് പ്രശസ്ത വിവർത്തകയായ രാധിക പി. മേനോൻ ആണ്.

Kerala Politics News 1 Min Read

രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ ‘നിയോഗം’ വരുന്നു; പ്രീ-ബുക്കിംഗ് ആരംഭിച്ചു; വില 440 രൂപ

തിരുവനന്തപുരം: രാഷ്ട്രീയ ചാണക്യൻ എന്നറിയപ്പെടുന്ന രമേശ് ചെന്നിത്തല ഇപ്പോൾ പുതിയൊരു വേഷപ്പകർച്ചയിലാണ് - ഒരു നോവലിസ്റ്റ്. അദ്ദേഹത്തിന്റെ കന്നി നോവലായ 'നിയോഗം' വായനക്കാരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അമേരിക്കയും കേരളവും പശ്ചാത്തലമാക്കി രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ​വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആശയങ്ങളാണ് ഈ നോവലിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ക്രൈം ത്രില്ലറല്ല മറിച്ച്, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നോവലാണിത്.

Kerala Politics News 1 Min Read

രാഷ്ട്രീയക്കാരന്റെ തൂലികയിൽ വിരിയുന്ന ‘നിയോഗം’; രമേശ് ചെന്നിത്തലയുടെ കന്നി നോവൽ മാർച്ചിൽ പുറത്തിറങ്ങും

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങൾക്കും നിയമസഭാ പ്രസംഗങ്ങൾക്കും അപ്പുറം പുതിയൊരു വേഷപ്പകർച്ചയ്ക്ക് ഒരുങ്ങുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം രചിച്ച ആദ്യ നോവൽ 'നിയോഗം' വായനക്കാരിലേക്ക് എത്തുന്നു. പ്രമുഖ പ്രസാധകരായ മനോരമ ബുക്സാണ് നോവൽ പുറത്തിറക്കുന്നത്. ​അമേരിക്കൻ മണ്ണിലെ ഇന്ത്യൻ കഥ ​കേവലം ഒരു രാഷ്ട്രീയക്കാരന്റെ കുറിപ്പുകൾ എന്നതിലുപരി, ഗൗരവകരമായ ഒരു സാഹിത്യ സൃഷ്ടിയായാണ് 'നിയോഗം' വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ - ഇന്ത്യൻ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ വികസിക്കുന്നത്. പ

Kerala Politics News 2 Min Read

തിരക്കുകൾക്കിടയിലും വായനയുടെ ഊർജ്ജം; 2025-ൽ വി.ഡി. സതീശൻ വായിച്ചുതീർത്തത് 60 പുസ്തകങ്ങൾ

തിരുവനന്തപുരം: രാഷ്ട്രീയ തിരക്കുകൾക്കും യാത്രകൾക്കുമിടയിലും വായനയെ ഹൃദയത്തോട് ചേർത്തുപിടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2025-ൽ താൻ വായിച്ച 60 പുസ്തകങ്ങളുടെ പട്ടിക അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അനുബന്ധമായ യാത്രകളും നിറഞ്ഞ വർഷമായിരുന്നിട്ടും, അറിവിന്റെ ലോകത്ത് സജീവമാകാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ​"തിരക്ക് ഏറെയുണ്ടായിരുന്ന വർഷമായിരുന്നു 2025. വായനയെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ആഗ്രഹിച്ചതെല്ലാം വായിക്കാൻ സാധിച്ചില്ലെങ്കിലും തിരക്കുകൾക്കിടയിലും കുറെ നല്ല