തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് കെ.എം എബ്രഹാമിൻ്റെ മേൽ നോട്ടത്തിൽ സ്ഥാപിച്ച വെള്ളാനയാണ് കെ ഡിസ്ക്. കിഫ് ബി സി .ഇ. ഒ കൂടി ആയ എബ്രഹാം കിഫ് ബി വിവാദങ്ങൾ ഉണ്ടായതോടെയാണ് കെ ഡിസ്കിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
സഖാക്കൾക്ക് ജോലി ലഭിക്കാൻ പുതിയ ഒരു സ്ഥാപനം കൂടിയായി എന്ന് മനസിലാക്കിയ പിണറായി എബ്രഹാമിന് പരിപൂർണ അധികാരം നൽകി. 458 കരാർ ജീവനക്കാർ ( സഖാക്കൾ ) ക്ക് എബ്രഹാം അവിടെ ജോലി കൊടുത്തു. പി. സരിൻ ഉൾപ്പെടെയുള്ളവർക്ക് ഇങ്ങനെ ജോലി ലഭിച്ചു. 1.70 കോടിയാണ് കരാർ ജീവനക്കാർക്ക് പ്രതിമാസ ശമ്പളം കൊടുക്കാൻ വേണ്ടത്.
ഇതിൽ പത്മകുമാർ എന്ന ആളുടെ പ്രതിമാസ ശമ്പളം 4. 15 ലക്ഷമാണ്. ചീഫ് സെക്രട്ടറിക്കും മുകളിലാണ് പത്മകുമാറിൻ്റെ ശമ്പളം. എക്സിക്യൂട്ടിവ് ഡയറക്ടർ സുദീപിനും റിയാസിനും പ്രതിമാസം 2.39 ലക്ഷം വീതം ലഭിക്കുന്നു. AGM ദീപ്‌തി മോഹൻ്റെ ശമ്പളം 1.65 ലക്ഷമാണ്.
ജീവനക്കാർ പ്രവർത്തിക്കുന്നത് 5 വാടക ഓഫിസുകളിലാണ്. 13.55 ലക്ഷമാണ പ്രതിമാസ വാടക.തിരുവനന്തപുരത്ത് 5 വാടക കെട്ടിടങ്ങളിലായി ഇവർ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ പ്രവർത്തിക്കുന്നത്.
1. സോപാനം ബിൽഡിംഗ് , വഞ്ചിയൂർ, പ്രതിമാസ വാടക 68000 രൂപ
2 . കാർമൽ ടവേഴ്‌സ് 2 floor
താഴത്തെ ഫ്ലോർ- വാടക പ്രതിമാസം 1.54 ലക്ഷം
നാലാമത്തെ floor പ്രതിമാസ വാടക – 2.54 ലക്ഷം
3. ട്രാൻസ് ടവേഴ്സ് – പ്രതിമാസ വാടക 2.18 ലക്ഷം
4. ഹെതർ സ്‌മാർട്ട് സ്‌പേസ് – 61800
5.. ഇനവേഷൻ ടവർ ( 5 നില) – പ്രതിമാസ വാടക 6 ലക്ഷം
