Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “അച്ഛന്റെ മനസ്സ് നിറഞ്ഞ് കവിഞ്ഞു…”: മകൾ വിസ്മയയുടെ അരങ്ങേറ്റത്തിൽ വികാരാധീനനായി മോഹൻലാൽ

“അച്ഛന്റെ മനസ്സ് നിറഞ്ഞ് കവിഞ്ഞു…”: മകൾ വിസ്മയയുടെ അരങ്ങേറ്റത്തിൽ വികാരാധീനനായി മോഹൻലാൽ

kerala leader By kerala leader August 7, 2026 1 Min Read
Share

​കൊച്ചി: മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ ‘തുടക്കം’ തിയേറ്ററുകളിൽ വൻ സ്വീകാര്യത നേടി മുന്നേറുമ്പോൾ, വൈകാരികമായ കുറിപ്പുമായി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ വിസ്മയ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയുമാണ് വെള്ളിത്തിരയിലേക്ക് ചുവടുവെച്ചത്.

- Advertisement -
Ad imageAd image

പ്രേക്ഷകർ ഇരുവരുടെയും പ്രകടനത്തിന് നൽകുന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
​”ഒരു അച്ഛന്റെ മനസ്സിന് ഇതിലും വലിയ സന്തോഷം ഇനി ചോദിക്കാനില്ല. ‘തുടക്കം’ എന്ന ചിത്രത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങൾ അവളോട് കാണിക്കുന്ന സ്നേഹവും ഞാൻ എപ്പോഴും കാത്തുസൂക്ഷിക്കുന്ന അനുഗ്രഹമാണ്. ചെറുപ്പം മുതലേ എനിക്കറിയാവുന്ന, ഞാൻ ഏറെ സ്നേഹിക്കുന്ന ആശിഷ് ജോ ആന്റണി അവളോടൊപ്പം ഈ മനോഹരമായ യാത്ര പങ്കിടുന്നത് കാണുമ്പോൾ എന്റെ ഹൃദയം വലിയ സന്തോഷത്താൽ നിറയുന്നു. രണ്ടുപേരെയും ഇത്രയും ഊഷ്മളതയോടെ സ്വീകരിച്ചതിന് നന്ദി 🙏”

തിയേറ്ററുകളിൽ ‘തുടക്കം’ തരംഗം
​ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ‘തുടക്കം’ എന്ന ഇമോഷണൽ ആക്ഷൻ ത്രില്ലറിൽ മീനു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തകർപ്പൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കാൻ വിസ്മയക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം ആശിഷ് ജോ ആന്റണിയുടെ മികച്ച പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
​മലയാള സിനിമയിൽ പതിറ്റാണ്ടുകളായി ഒപ്പമുള്ള മോഹൻലാൽ – ആന്റണി പെരുമ്പാവൂർ സൗഹൃദത്തിന്റെ തുടർച്ചയെന്നോണം, ഇവരുടെ അടുത്ത തലമുറയും വെള്ളിത്തിരയിൽ ഒന്നിച്ച് എത്തുമ്പോൾ വലിയ പിന്തുണയോടെയാണ് സിനിമാലോകവും ആരാധകരും ഇതിനെ വരവേൽക്കുന്നത്.

- Advertisement -
Ad imageAd image
TAGGED: Aashirvad Cinemas, Aashish Joe Antony, Jude Anthany Joseph, Kerala leader, Malayalam Cinema, Mohanlal, Mollywood, Thudakkam, Vismaya Mohanlal
kerala leader August 7, 2026 August 7, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​5 മാസത്തെ ഇൻസെന്റീവ് നൽകിയില്ല! സഹകരണ സംഘങ്ങളെയും പറ്റിച്ചു; 35 കോടിയുടെ ബാധ്യത പുതിയ സർക്കാരിൻ്റെ തലയിൽ വച്ച് കെ.എൻ.ബാലഗോപാൽ
Next Article ​”ക്ഷേമ പെൻഷൻ നിയമപരമായ അവകാശമല്ല, സർക്കാരിന്റെ സാമ്പത്തിക സഹായം മാത്രം”: 2024 ൽ ഹൈക്കോടതിയിൽ പിണറായി സർക്കാരിന്റെ സത്യവാങ്മൂലം

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?