Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നേതാവേ, സഹായിക്കണം, പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം! KPCC ഓഫിസിൽ KAS ഉദ്യോഗസ്ഥൻ

നേതാവേ, സഹായിക്കണം, പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം! KPCC ഓഫിസിൽ KAS ഉദ്യോഗസ്ഥൻ

kerala leader By kerala leader May 3, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ (KAS) ഒരു വിഭാഗം ഉദ്യോഗസ്ഥർ കരുനീക്കം തുടങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി അറിയപ്പെടുന്ന KAS-ലെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ചുവടുമാറ്റുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Contents
​നേതാക്കളെ കണ്ട് ‘മനസാന്തര’ പ്രഖ്യാപനം​പിണറായിയുടെ ‘ചാരന്മാരോ’?​നേതാക്കൾ കൈവിടുന്നു
- Advertisement -
Ad imageAd image

​നേതാക്കളെ കണ്ട് ‘മനസാന്തര’ പ്രഖ്യാപനം

​മുൻ സർവീസിൽ താൻ കോൺഗ്രസ് അനുഭാവിയായിരുന്നുവെന്നും ഇപ്പോഴും മനസ്സ് കൊണ്ട് കോൺഗ്രസുകാരനാണെന്നും അവകാശപ്പെട്ട് ഒരു KAS ഉദ്യോഗസ്ഥൻ കെ.പി.സി.സി ഓഫീസിലെത്തി. തെക്കൻ കേരളത്തിൽ നിന്നുള്ള നിയമസഭയിൽ മൽസരിക്കാത്ത ഒരു നേതാവിനെയാണ് ഇദ്ദേഹം നേരിട്ട് കണ്ടത്. തൻ്റെ കൂടെ മറ്റ് 14 KAS ഉദ്യോഗസ്ഥർ കൂടിയുണ്ടെന്നും, അടുത്ത സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങളെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം.

​പിണറായിയുടെ ‘ചാരന്മാരോ’?

​KAS ഉദ്യോഗസ്ഥരുടെ ഈ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്. പിണറായി വിജയൻ്റെ വിശ്വസ്തരായ ‘സഖാക്കൾ’ ആണ് ഈ സർവീസിൽ ഭൂരിഭാഗവും എന്നതിനാൽ, പുതിയ സർക്കാരിൻ്റെ രഹസ്യങ്ങൾ ചോർത്താനുള്ള ചാരപ്പണിയാണോ ഇതെന്ന സംശയം കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ഭരണസിരാകേന്ദ്രങ്ങളിൽ പിണറായിയുടെ സ്വാധീനം നിലനിർത്താനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണിതെന്നാണ് ആരോപണം.

- Advertisement -
Ad imageAd image

​നേതാക്കൾ കൈവിടുന്നു

​പ്രമുഖരായ പല കോൺഗ്രസ് നേതാക്കളെയും കാണാൻ ഈ ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും ആരും കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയില്ല. ഒടുവിൽ തെക്കൻ ജില്ലയിലെ നേതാവിനെ ശരണം പ്രാപിക്കുകയായിരുന്നു. എന്നാൽ ഈ നേതാവ് വഴി നടത്തുന്ന നീക്കങ്ങൾ എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയണം. സംശയകരമായ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ നിർണ്ണായക തസ്തികകളിൽ നിയമിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധം പുകയുന്നുണ്ട്.

TAGGED: Bureaucracy Kerala, Congress, KAS, Kerala Administrative Service, Kerala Election, Kerala leader, Kerala Politics, KPCC, Personal Staff, Pinarayi Vijayan, കെ.എ.എസ്, കെ.പി.സി.സി, കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ്, കേരള രാഷ്ട്രീയം, കോൺഗ്രസ്, പിണറായി വിജയൻ, പേഴ്സണൽ സ്റ്റാഫ്, ഭരണമാറ്റം
kerala leader May 3, 2026 May 3, 2026
Share This Article
Facebook Twitter Copy Link Print
Previous Article കഴുത്തിന് പിടിച്ച് പുറത്താക്കും! നാണക്കേട് ഒഴിവാക്കാൻ രാജി കത്ത് റെഡിയാക്കി കെ.എം. എബ്രഹാം; മെയ് 4-ന് പടിയിറക്കം
Next Article Exclusive ചെന്നിത്തലയുടെ ‘നിയോഗം’ വെള്ളിത്തിരയിലേക്ക്; സംവിധാനം ചെയ്യാൻ ബ്ലെസി, പ്രണയവും വിരഹവും നിറഞ്ഞ ദൃശ്യാവിഷ്കാരം!

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?