Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആശമാരെ വീണ്ടും പറ്റിച്ച് ബാലഗോപാൽ; ബജറ്റിലെ 1000 രൂപ വർദ്ധനവ് പാഴ് വാക്ക് ; വകയിരുത്തിയത് പഴയ നിരക്കിലുള്ള തുക!

ആശമാരെ വീണ്ടും പറ്റിച്ച് ബാലഗോപാൽ; ബജറ്റിലെ 1000 രൂപ വർദ്ധനവ് പാഴ് വാക്ക് ; വകയിരുത്തിയത് പഴയ നിരക്കിലുള്ള തുക!

kerala leader By kerala leader March 28, 2026 2 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന ആശാ വർക്കർമാരെ വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടി. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം വെറും പാഴ്വാക്കാകുന്നു. പ്രഖ്യാപനത്തിന് ആനുപാതികമായ തുക ബജറ്റിൽ വകയിരുത്താതെയാണ് സർക്കാർ ഈ വിഭാഗത്തെ വഞ്ചിച്ചിരിക്കുന്നത്.
പ്രഖ്യാപനം 9000, നൽകുന്നത് 8000!

നിലവിൽ 8000 രൂപയാണ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം. ഇത് 9000 രൂപയായി ഉയർത്തുമെന്നായിരുന്നു ബജറ്റിലെ വാഗ്ദാനം. എന്നാൽ ബജറ്റ് രേഖകൾ പുറത്തുവന്നപ്പോൾ സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതായാണ് വ്യക്തമാകുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 26,125 ആശാ വർക്കർമാർക്കായി പഴയ നിരക്കായ 8000 രൂപ വെച്ച് കണക്കാക്കിയുള്ള 250.80 കോടി രൂപ മാത്രമാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്.

ആശാ വർക്കർമാർക്കുള്ള അലവൻസ് – 2210-06-112-98- 34 ( നോൺ- പ്ലാൻ ) എന്ന ശീർഷകത്തിലാണ് വകയിരുത്തുന്നത്. 2026-27 ൽ 250.80 കോടിയാണ് ഇതിൽ വകയിരുത്തിയിരിക്കുന്നത്.


31.35 കോടിയുടെ കുറവ്; ആരോഗ്യ വകുപ്പ് ധനവകുപ്പിനെ സമീപിച്ചു

ബജറ്റ് പ്രഖ്യാപന പ്രകാരം 1000 രൂപ അധികമായി നൽകണമെങ്കിൽ വർഷം തോറും 282.15 കോടി രൂപ ആവശ്യമാണ്. എന്നാൽ ബജറ്റിൽ അനുവദിച്ച തുക പ്രകാരം വർദ്ധിപ്പിച്ച തുക നൽകാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ, കുറവുള്ള 31.35 കോടി രൂപ കൂടി അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇപ്പോൾ ധനവകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
ആശമാരുടെ പ്രതിഷേധം ശക്തമാകുന്നു

കഠിനമായ ജോലിഭാരത്തിനിടയിലും തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തങ്ങളെ സർക്കാർ നിരന്തരം കബളിപ്പിക്കുകയാണെന്ന് ആശാ വർക്കർമാർ ആരോപിക്കുന്നു. ബജറ്റിൽ പ്രഖ്യാപനം നടത്തി കയ്യടി നേടുകയും എന്നാൽ പ്രായോഗികമായി തുക അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ധനവകുപ്പിന്റെ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് മാത്രമായിരുന്നു ഈ പ്രഖ്യാപനമെന്നാണ് ഒരു വിഭാഗം തൊഴിലാളി സംഘടനകളുടെ ആക്ഷേപം.

ആരോഗ്യ വകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ ആശാ വർക്കർമാരുടെ ഓണറേറിയം മുടങ്ങാനോ അല്ലെങ്കിൽ വർദ്ധനവ് നടപ്പിലാകാതിരിക്കാനോ സാധ്യതയുണ്ട്.

TAGGED: ASHA Workers Honorarium, ASHA Workers Protest, Budget Discrepancy, Finance Ministry Kerala, Honorarium Hike, Kerala Budget 2026, Kerala Health Department, Kerala leader, Kerala News, KN Balagopal, ആശ വർക്കർ
kerala leader March 28, 2026 March 28, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഡീൽ രാഷ്ട്രീയം കത്തുന്നു: 22 മണ്ഡലങ്ങളിൽ ബിജെപിക്കായി സിപിഎം അനുകൂല മാധ്യമപ്രവർത്തകയുടെ ‘രഹസ്യ പിആർ’; തന്ത്രമൊരുക്കി ഇടത് ബുദ്ധികേന്ദ്രം
Next Article എറണാകുളവും മലപ്പുറവും എല്ലാ സീറ്റിലും ജയിക്കും!നൂറിലധികം സീറ്റുകൾ വിജയിക്കും! ദീപികയിലെ തദ്ദേശ പ്രവചനം കിറുകൃത്യം, പിന്നാലെ നിയമസഭ ഫലവും ദീപികയോട് പ്രവചിച്ച് സതീശൻ

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?