Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിയുടെ ‘കണ്ണിലെ കരട്’ തെറിച്ചു! സുനിൽകുമാറിനെ വെട്ടി ബിനോയ് വിശ്വം; തൃശൂരിൽ ഇനി ‘ആലങ്കോട്’ കളി

പിണറായിയുടെ ‘കണ്ണിലെ കരട്’ തെറിച്ചു! സുനിൽകുമാറിനെ വെട്ടി ബിനോയ് വിശ്വം; തൃശൂരിൽ ഇനി ‘ആലങ്കോട്’ കളി

kerala leader By kerala leader March 15, 2026 1 Min Read
Share

തൃശൂർ: പിണറായി വിജയൻ്റെ ഗുഡ് ബുക്കിൽ ഇടംപിടിക്കാൻ ജനകീയനായ വി.എസ്. സുനിൽകുമാറിനെ ബലികൊടുത്ത് സി.പി.ഐ. തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി. അജിത് കുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത സുനിൽകുമാറിനെ മണ്ഡലത്തിൽ നിന്നും പുകച്ചുപുറത്താക്കി. മുഖ്യമന്ത്രിയുടെ അപ്രീതി ഭയന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ രാഷ്ട്രീയ ചാണക്യനീക്കത്തിനൊടുവിൽ സുനിൽകുമാർ ഔട്ട്. പകരം സാംസ്കാരിക നായകൻ ആലങ്കോട് ലീലാകൃഷ്ണനെ ഇറക്കി മുഖം രക്ഷിക്കാനാണ് സി.പി.ഐ നീക്കം.

Contents
​പൂരത്തല്ലിന് സുനിൽകുമാറിന് കിട്ടിയത് എട്ടിന്റെ പണി​അണികൾ ഞെട്ടലിൽ; ‘കട്ടപ്പൊക’യായി സുനിൽകുമാർ
- Advertisement -
Ad imageAd image

​പൂരത്തല്ലിന് സുനിൽകുമാറിന് കിട്ടിയത് എട്ടിന്റെ പണി

​തൃശൂർ പൂരം കലക്കിയതിന് പിന്നിലെ എ.ഡി.ജി.പി. ബന്ധം അക്കമിട്ട് നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കിയതാണ് സുനിൽകുമാറിന് വിനയായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ തൊട്ട സുനിൽകുമാറിനെ രാഷ്ട്രീയമായി വെട്ടിയൊതുക്കാൻ ക്ലിഫ് ഹൗസിൽ നിന്നും കൃത്യമായ നിർദ്ദേശം പോയി. പിണറായിയുടെ മനസ്സ് വായിച്ച ബിനോയ് വിശ്വം, മറുത്തൊരു വാക്ക് പറയാതെ സുനിൽകുമാറിനെ വെട്ടി നിരത്തി. ജനകീയനായ നേതാവിനെക്കാൾ മുഖ്യമന്ത്രിയുടെ താല്പര്യങ്ങൾക്കാണ് സി.പി.ഐ. നേതൃത്വം വില നൽകിയത്.

​അണികൾ ഞെട്ടലിൽ; ‘കട്ടപ്പൊക’യായി സുനിൽകുമാർ

​തൃശൂരിന്റെ പ്രിയങ്കരനായ നേതാവിന് ഇത്തരമൊരു ‘എട്ടിന്റെ പണി’ പാർട്ടിയിൽ നിന്ന് കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആലങ്കോട് ലീലാകൃഷ്ണന്റെ സാംസ്കാരിക പ്രതിച്ഛായ മറയാക്കി രാഷ്ട്രീയ കളികളിൽ സുനിൽകുമാറിനെ ഒതുക്കുകയാണ് ലക്ഷ്യം.

- Advertisement -
Ad imageAd image

​”മുഖ്യമന്ത്രിക്ക് വേണ്ടി പാർട്ടിയെ പണയപ്പെടുത്തിയോ എന്ന ചോദ്യമാണ് സാധാരണ സി.പി.ഐ. പ്രവർത്തകർ ഇപ്പോൾ ഉയർത്തുന്നത്. പൂരനഗരിയിലെ സുനിൽകുമാറിന്റെ പോരാട്ടം ഒടുവിൽ സ്വന്തം കസേര തെറിപ്പിക്കുന്നതിലാണ് അവസാനിച്ചത്.”

TAGGED: CPI Controversy, Kerala leader, Thrissur Politics, ആലങ്കോട് ലീലാകൃഷ്ണൻ, എഡിജിപി അജിത് കുമാർ, കേരള രാഷ്ട്രീയം, തൃശൂർ പൂരം, പിണറായി വിജയൻ, ബിനോയ് വിശ്വം, വി.എസ് സുനിൽകുമാർ, സി.പി.ഐ
kerala leader March 15, 2026 March 15, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയവർ ‘ഔട്ട്’; സരിനും സംഘത്തിനും സീറ്റില്ല; ഇടത് പാളയത്തിൽ മുൻ കോൺഗ്രസുകാർ കറിവേപ്പില !
Next Article ​വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയുമവസരം; മാർച്ച് 23 വരെ അപേക്ഷിക്കാം

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?