Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​അമ്മയിലലിയാൻ ഭക്തലക്ഷങ്ങൾ; അനന്തപുരിയിൽ ഇന്ന് പുണ്യപ്പൊങ്കാല; അറിയാം ചടങ്ങുകളുടെ സമയക്രമം

​അമ്മയിലലിയാൻ ഭക്തലക്ഷങ്ങൾ; അനന്തപുരിയിൽ ഇന്ന് പുണ്യപ്പൊങ്കാല; അറിയാം ചടങ്ങുകളുടെ സമയക്രമം

kerala leader By kerala leader March 3, 2026 1 Min Read
Share

തിരുവനന്തപുരം: പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന പുണ്യദിനത്തിൽ അനന്തപുരി ഒരു വലിയ യാഗശാലയായി മാറും. രാവിലെ മുതൽ തന്നെ ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.

Contents
​പ്രധാന ചടങ്ങുകൾ ഇങ്ങനെ:​മറ്റ് ചടങ്ങുകൾ:

​പ്രധാന ചടങ്ങുകൾ ഇങ്ങനെ:

  • ​രാവിലെ 9.15: ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.
  • ​രാവിലെ 9.45 (അടുപ്പുവെട്ട്): തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം പാടിക്കഴിയുന്നതോടെ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം തിടപ്പള്ളിയിലെ അടുപ്പിലേക്ക് പകരും. തുടർന്ന് ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിൽ തീ ജ്വലിപ്പിക്കും. ഈ സമയം ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും വിളംബരമായി മുഴങ്ങും.
  • ​ഉച്ചയ്ക്ക് 2.15 (പൊങ്കാല നിവേദ്യം): ഉച്ചപൂജയ്ക്ക് ശേഷം 2.15-നാണ് പൊങ്കാല നിവേദ്യം. 350-ഓളം പൂജാരിമാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിരിക്കുന്നത്. വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി നടത്തുന്നതോടെ ഭക്തർ പൊങ്കാല അടുപ്പുകളിൽ തീ കെടുത്തും.

​മറ്റ് ചടങ്ങുകൾ:

​ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഇന്ന് വൈകിട്ട് 3.10 മുതൽ രാത്രി 7.00 വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കില്ല.

  • ​രാത്രി 8.30: കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത് ചടങ്ങ് നടക്കും.
  • ​രാത്രി 10.45: ദേവി മണക്കാട് ധർമ്മശാസ്ത ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.

​നാളെ (മാർച്ച് 4) രാത്രി 9.45-ന് കാപ്പഴിച്ചു ദേവിയെ കുടിയിരുത്തുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

​പൊങ്കാല പ്രമാണിച്ച് തലസ്ഥാന നഗരിയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ സ്ഥലസൗകര്യങ്ങളും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തിയതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

TAGGED: Attukal Amma, Attukal Pongala 2026, Attukal Temple, Devotional News Malayalam, Kerala Festivals, Kerala leader, Pandara Aduppu, Pongala Timing, Thiruvananthapuram news, ആറ്റുകാൽ പൊങ്കാല, ആറ്റുകാൽ പൊങ്കാല 2026
kerala leader March 3, 2026 March 3, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​’പാലക്കാട് എന്നല്ല, ഏത് മണ്ഡലമായാലും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞാൽ അത് ഭാഗ്യമാണ്…’; പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രമേശ് പിഷാരടി
Next Article ആകാശത്ത് വിസ്മയമൊരുക്കി ‘ബ്ലഡ് മൂൺ’; ഇന്ന് സമ്പൂർണ്ണ ചന്ദ്രഗ്രഹണം, ഇന്ത്യയിൽ ദൃശ്യമാകുന്ന സമയമറിയാം

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?