Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അറബിക്കടലിൽ തള്ളിയ NPS എവിടെ? അഷ്വേർഡ് പെൻഷൻ വെറും ‘പേര് മാറ്റം’; ജീവനക്കാരെ പറ്റിച്ച് ബാലഗോപാൽ!

അറബിക്കടലിൽ തള്ളിയ NPS എവിടെ? അഷ്വേർഡ് പെൻഷൻ വെറും ‘പേര് മാറ്റം’; ജീവനക്കാരെ പറ്റിച്ച് ബാലഗോപാൽ!

kerala leader By kerala leader January 29, 2026 2 Min Read
Share

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച ‘അഷ്വേർഡ് പെൻഷൻ സ്കീം’ (APS) വലിയ വിവാദങ്ങളിലേക്ക്. 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ, പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണം ശക്തമാണ്.

Contents
​പൊളിയുന്നത് ഭരണപക്ഷത്തിന്റെ ‘ക്യാപ്സ്യൂൾ’​എന്താണ് പുതിയ പദ്ധതി? ആശങ്കകൾ ഇങ്ങനെ:​ഓപ്ഷൻ നൽകുന്നത് കണ്ണിൽ പൊടിയിടാനോ?

​പൊളിയുന്നത് ഭരണപക്ഷത്തിന്റെ ‘ക്യാപ്സ്യൂൾ’

​പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെങ്കിൽ കേന്ദ്രത്തിലെ PFRDA നിയമം മാറണമെന്നായിരുന്നു ഇത്രയും കാലം ഭരണപക്ഷ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ പുതിയ അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപനത്തിലൂടെ ഈ വാദം വെറും പുകമറയായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര നിയമം നിലനിൽക്കെ തന്നെ സംസ്ഥാനത്തിന് സ്വന്തം നിലയിൽ മാറ്റങ്ങൾ വരുത്താമെന്നിരിക്കെ, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കാതെ ‘അഷ്വേർഡ്’ എന്ന പേരിൽ പുതിയൊരെണ്ണം അവതരിപ്പിച്ചത് ജീവനക്കാരെ വഞ്ചിക്കലാണെന്ന് പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു.

​എന്താണ് പുതിയ പദ്ധതി? ആശങ്കകൾ ഇങ്ങനെ:

​കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിൽ നിന്നും ഒരിഞ്ച് പോലും മുന്നോട്ട് പോകാത്ത നിർദ്ദേശങ്ങളാണ് ഇത്തവണയും ധനമന്ത്രി മുന്നോട്ട് വെച്ചത്. പദ്ധതിയുടെ പ്രധാന സവിശേഷതകളായി പറയുന്നത് താഴെ പറയുന്നവയാണ്:

  • ​അവസാന ശമ്പളത്തിന്റെ 50%: വിരമിക്കുമ്പോൾ വാങ്ങുന്ന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കും.
  • ​ഡി.ആർ (DR) ആനുകൂല്യം: പെൻഷൻകാർക്ക് അനുവദനീയമായ ഡി.ആർ നൽകും.
  • ​വിഹിതം തുടരും: എൻപിഎസിലെ പോലെ ജീവനക്കാരും സർക്കാരും വിഹിതം അടയ്ക്കേണ്ടി വരും.

​എന്നാൽ, ഈ 50 ശതമാനം തുക എങ്ങനെ ഉറപ്പാക്കുമെന്നോ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ പെൻഷനെ ബാധിക്കുമോ എന്ന കാര്യത്തിൽ ബജറ്റിൽ വ്യക്തതയില്ല. പങ്കാളിത്ത പെൻഷനിൽ ഇല്ലാത്ത DCRG (മരണാനന്തര/വിരമിക്കൽ ഗ്രാറ്റുവിറ്റി) പുതിയ പദ്ധതിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും മന്ത്രി മൗനം പാലിച്ചു.

​ഓപ്ഷൻ നൽകുന്നത് കണ്ണിൽ പൊടിയിടാനോ?

​നിലവിലുള്ള എൻപിഎസ് ജീവനക്കാർക്ക് അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ നൽകുമെന്ന് ബജറ്റിൽ പറയുന്നുണ്ടെങ്കിലും, ഇതുവരെ പിഎഫ്ആർഡിഎയിൽ (PFRDA) അടച്ച വൻതുക കേന്ദ്രത്തിൽ നിന്നും തിരികെ ലഭിക്കാതെ എങ്ങനെ പുതിയ ഫണ്ട് രൂപീകരിക്കുമെന്നത് വലിയ ചോദ്യചിഹ്നമാണ്. വിരമിച്ച ജീവനക്കാർക്ക് മിനിമം പെൻഷൻ പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പുതിയ പ്രഖ്യാപനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വെറും രാഷ്ട്രീയ തന്ത്രമാണെന്ന വിമർശനം ശക്തമാണ്.

​പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കാതെ, വിഹിതം അടയ്ക്കേണ്ടി വരുന്ന മറ്റൊരു പദ്ധതി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ജീവനക്കാർ. ഏപ്രിൽ ഒന്ന് മുതൽ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഇതിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ദുരൂഹത തുടരുകയാണ്.

Loading

TAGGED: APS vs NPS, Assured Pension Scheme, Kerala Budget 2026, Kerala Financial Crisis, Kerala Government Employees News, KN Balagopal, NPS Kerala, Pension Reform Kerala, PFRDA Law, Statutory Pension
kerala leader January 29, 2026 January 29, 2026
Share This Article
Facebook Twitter Copy Link Print
Previous Article ട്രഷറി നിയന്ത്രണം അഞ്ചു മാസമായി തുടരുന്നു.. പണമില്ലാതെ എന്തോന്ന് ബജറ്റ് ?
Next Article ബജറ്റ് ‘ആഗോള തട്ടിപ്പ്’: ശമ്പള പരിഷ്കരണം അട്ടിമറിച്ചു; കോലം കത്തിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിഷേധം

Recent Posts

  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

You Might Also Like

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News

MLAമാർക്ക് ഷംസീറിൻ്റെ ‘മുട്ടൻ പണി’! NLC കിട്ടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാർ നെട്ടോട്ടത്തിൽ

Kerala Politics News

286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

Kerala Politics News

പിണറായിയുടെ മുഖം മിനുക്കാൻ 15 കോടി! അഡ്വാൻസ് 5 കോടി; ഉത്തരവ് പുറത്ത്

Kerala Politics News
Welcome Back!

Sign in to your account

Lost your password?