കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തന്റെ കരുത്തനായ ബിഎംഡബ്ല്യു ആർ 1250 ജിഎസ് (BMW R 1250 GS) ബൈക്കിൽ തമിഴ്‌നാട്ടിലെ ധനുഷ്കോടിയിലൂടെയുള്ള സാഹസികമായ യാത്രയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/reel/DTAkhA_k8kO/?igsh=ZjFkYzMzMDQzZg==
മഴ നനഞ്ഞും കാറ്റേറ്റും ബൈക്ക് ഓടിക്കുന്ന മഞ്ജുവിന്റെ ഈ യാത്ര ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബൈക്കിന് മുകളിൽ ഇരുന്നും നിൽക്കാവുന്ന രീതിയിൽ നിന്നുമാണ് മഞ്ജു വാഹനം ഓടിക്കുന്നത്. “പഴയതിനും ഇപ്പോഴുള്ളതിനും വരാനിരിക്കുന്നതിനും നന്ദി” എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
തമിഴ് താരം അജിത്തിനൊപ്പം നടത്തിയ ലഡാക്ക് യാത്രയാണ് മഞ്ജുവിന് ബൈക്ക് റൈഡിംഗിൽ താല്പര്യം ഉണ്ടാക്കിയത്. ഏകദേശം 28 ലക്ഷം രൂപ വിലമതിക്കുന്ന അഡ്വഞ്ചർ ബൈക്ക് അടുത്തിടെയാണ് താരം സ്വന്തമാക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമാണ് മഞ്ജുവെന്ന് വീഡിയോയ്ക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നു. പലരും ഇത് എഐ (AI) വീഡിയോ ആണോ എന്ന് അത്ഭുതം പ്രകടിപ്പിച്ചെങ്കിലും, ഇത് താൻ തന്നെയാണെന്ന് തന്റെ പ്രകടനത്തിലൂടെ മഞ്ജു തെളിയിച്ചു കഴിഞ്ഞു.