Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കെ. എം മാണി സ്മാരകത്തിന് 5 കോടി ഐസക്ക് പ്രഖ്യാപിച്ചത് 2020- 21 ലെ ബജറ്റിൽ; ആറ് ബജറ്റ് കഴിഞ്ഞിട്ടും മാണിക്ക് കല്ല് പോലും ഇട്ടില്ല! മാണിയെ മറന്ന് എൽ.ഡി.എഫും ജോസ് മോനും

കെ. എം മാണി സ്മാരകത്തിന് 5 കോടി ഐസക്ക് പ്രഖ്യാപിച്ചത് 2020- 21 ലെ ബജറ്റിൽ; ആറ് ബജറ്റ് കഴിഞ്ഞിട്ടും മാണിക്ക് കല്ല് പോലും ഇട്ടില്ല! മാണിയെ മറന്ന് എൽ.ഡി.എഫും ജോസ് മോനും

kerala leader By kerala leader January 1, 2026 1 Min Read
Share

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണിയുടെ ഓർമ്മകൾക്കായി പ്രഖ്യാപിക്കപ്പെട്ട സ്മാരക മന്ദിരം കടലാസിൽ ഒതുങ്ങി. 2020-21 ബജറ്റിൽ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച 5 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. എൽ.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ. മാണി ഒരുങ്ങുമ്പോൾ, സ്വന്തം പിതാവിന്റെ സ്മാരകത്തോടുള്ള ഈ അവഗണന ചർച്ചയാവുകയാണ്.

Contents
​ബജറ്റ് പ്രഖ്യാപനവും രാഷ്ട്രീയ മാറ്റങ്ങളും​അപ്പനോടില്ലാത്ത ആത്മാർത്ഥത ആരോട്?

​ബജറ്റ് പ്രഖ്യാപനവും രാഷ്ട്രീയ മാറ്റങ്ങളും

​2019 ഏപ്രിൽ 9-നാണ് കെ.എം. മാണി അന്തരിച്ചത്. തൊട്ടടുത്ത വർഷം, അതായത് 2020 ഫെബ്രുവരി 7-ന് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ കെ.എം. മാണി ഫൗണ്ടേഷന് സ്മാരകമന്ദിരം നിർമ്മിക്കാൻ വേണ്ടി 5 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായത്.

​രണ്ടാം പിണറായി സർക്കാരിൽ കേരള കോൺഗ്രസ് (എം) വലിയ സ്വാധീനം നേടിയെടുത്തു. റോഷി അഗസ്റ്റിൻ മന്ത്രിയായും, നിർമ്മൽ ജയരാജ് ചീഫ് വിപ്പായും ചുമതലയേറ്റു. ജോസ് കെ. മാണി രാജ്യസഭാ എം.പിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഇത്രയേറെ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടും മാണി സാറിന്റെ സ്മാരകത്തിന് വേണ്ടി ഒരു കല്ലിടാൻ പോലും ജോസ് കെ. മാണിക്ക് കഴിഞ്ഞിട്ടില്ല.

​അപ്പനോടില്ലാത്ത ആത്മാർത്ഥത ആരോട്?

​ജനുവരി 29-ന് കെ.എൻ. ബാലഗോപാൽ പിണറായി സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോക സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുന്നണിയെ രക്ഷിക്കാൻ ജാഥ നയിക്കാൻ ജോസ് കെ. മാണി തയ്യാറെടുക്കുകയാണ്.

​”സ്വന്തം പിതാവിനോട് പോലും ആത്മാർത്ഥത കാണിക്കാത്ത ജോസിനെ ആര് വിശ്വസിക്കും?” എന്ന വിമർശനമാണ് സ്മാരക നിർമ്മാണം നടക്കാത്തതോടെ ഉയരുന്നത്. പിണറായി സ്തുതി പാടി കാലം കഴിക്കുന്ന ജോസ് കെ. മാണി, കെ.എം. മാണിയുടെ സ്മാരകം എന്ന ലക്ഷ്യം വിസ്മരിച്ചോ എന്ന ചോദ്യം അണികൾക്കിടയിലും പുകയുകയാണ്.

TAGGED: Jose K Mani, Kerala Congress (M), Kerala leader, Kerala Politics News, KM Mani, KM Mani Foundation, LDF Kerala, Pinarayi Vijayan Government, Roshy Augustine, Thomas Isaac Budget, കെ.എം മാണി, ജോസ് കെ. മാണി, തോമസ് ഐസക്ക്, പിണറായി വിജയൻ, ബജറ്റ്
kerala leader January 1, 2026 January 1, 2026
Share This Article
Facebook Twitter Copy Link Print
Previous Article പ്രശാന്ത് ജയിലിലേക്ക് ? ഭരണത്തിൻ്റെ മറവിൽ നടന്നത് വൻ അഴിമതി
Next Article വീണ്ടും ചതി! പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള പെൻഷൻ പരിഷ്കരണ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം

Recent Posts

  • ​വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ; സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി
  • പൗരപ്രമുഖർക്ക് ഒപ്പം പിണറായി, സാധാരണക്കാർക്ക് ഒപ്പം സതീശൻ ! രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ; സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര ഇന്ന് മുതൽ
  • നെയ്മറില്ലാത്ത ബ്രസീൽ: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ സൂപ്പർതാരത്തിൻ്റെ അഭാവം സെലസാവോകളെ ബാധിച്ചതെങ്ങനെ? | Neymar Absence Impact on Brazil vs Morocco World Cup 2026
  • ‘അതിശക്തരായ നാൽവർ സംഘം’; ബിജെപിയെ ഞെട്ടിച്ച് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സഖ്യം; ഫെഡറലിസത്തിന്റെ പുതിയ ചരിത്രം
  • മൊറോക്കോയ്ക്ക് മുന്നിൽ കാലിടറി ബ്രസീൽ; വിനീഷ്യസിന്റെ രക്ഷാപ്രവർത്തനത്തിൽ സെലസാവോയ്ക്ക് സമനില
  • ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

You Might Also Like

​വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ; സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി

Kerala Politics News

പൗരപ്രമുഖർക്ക് ഒപ്പം പിണറായി, സാധാരണക്കാർക്ക് ഒപ്പം സതീശൻ ! രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ; സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര ഇന്ന് മുതൽ

Kerala Politics News

നെയ്മറില്ലാത്ത ബ്രസീൽ: മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ സൂപ്പർതാരത്തിൻ്റെ അഭാവം സെലസാവോകളെ ബാധിച്ചതെങ്ങനെ? | Neymar Absence Impact on Brazil vs Morocco World Cup 2026

Football News Sports

‘അതിശക്തരായ നാൽവർ സംഘം’; ബിജെപിയെ ഞെട്ടിച്ച് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സഖ്യം; ഫെഡറലിസത്തിന്റെ പുതിയ ചരിത്രം

News
Welcome Back!

Sign in to your account

Lost your password?