Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആ കാര്യത്തിൽ തീരുമാനം ആയി! തദ്ദേശത്തിൽ “തിരിച്ചടി ” നേരിട്ടാൽ മാത്രം ശമ്പള പെൻഷൻ പരിഷ്കരണം

ആ കാര്യത്തിൽ തീരുമാനം ആയി! തദ്ദേശത്തിൽ “തിരിച്ചടി ” നേരിട്ടാൽ മാത്രം ശമ്പള പെൻഷൻ പരിഷ്കരണം

kerala leader By kerala leader November 17, 2025 1 Min Read
Share

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല പ്രതീക്ഷയായ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം വൈകുമെന്ന് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മാത്രമേ സർക്കാർ പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാനുള്ള സമയപരിധി ഇതിനോടകം കഴിഞ്ഞിരുന്നു.

​തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ തെറ്റി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2023 ജനുവരിയിൽ ലഭിക്കേണ്ട 4% ക്ഷാമബത്ത (DA) സർക്കാർ അനുവദിച്ചെങ്കിലും, ഇതിന് അർഹതപ്പെട്ട 33 മാസത്തെ കുടിശ്ശിക നിഷേധിച്ചത് ജീവനക്കാർക്കും പെൻഷൻകാർക്കും കനത്ത നഷ്ടമുണ്ടാക്കി.

​കേന്ദ്രസർക്കാർ മാതൃകയിൽ ശമ്പള-പെൻഷൻ പരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന നിലപാടാണ് ചീഫ് സെക്രട്ടറി അടക്കമുള്ളവർ സർക്കാരിന് മുൻപാകെ വെച്ചിരിക്കുന്നത്. ഈ നിലപാടിനോട് സർക്കാർ യോജിച്ചതാണ് കമ്മീഷൻ പ്രഖ്യാപനം വൈകുന്നതിന് പിന്നിലെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, 2029-ൽ മാത്രമേ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം ഉണ്ടാകാൻ സാധ്യതയുള്ളൂ.

എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ സർക്കാരിന് ഈ വിഷയത്തിൽ പുനരാലോചന നടത്തേണ്ടിവരുമെന്നാണ് ധനകാര്യ വിദഗ്ധരുടെ അഭിപ്രായം.

TAGGED: 12-ാം ശമ്പള കമ്മീഷൻ, Government Employees, Kerala leader, Kerala Salary Revision, Pension Commission, കേരള ശമ്പള പരിഷ്കരണം, ക്ഷാമബത്ത, തദ്ദേശ തിരഞ്ഞെടുപ്പ്, പെൻഷൻ പരിഷ്കരണം, സർക്കാർ ജീവനക്കാർ
kerala leader November 17, 2025 November 17, 2025
Share This Article
Facebook Twitter Copy Link Print
Previous Article ‘അവർ നല്ല ആളുകളാണ്, കേസ് പിൻവലിക്കൂ!’ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ ‘പൊയ്മുഖം’ തുറന്ന് കാട്ടി പ്രശാന്ത് ഐഎഎസ്; സംസ്ഥാനത്ത് ‘രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ’ മാഫിയ !
Next Article ചീഫ് സെക്രട്ടറി സസ്പെൻഷനിലേക്ക് ? Rule 7പരാതിയിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി; ചരിത്രത്തിലാദ്യം!

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?