തിരുവനന്തപുരം: പ്രാദേശിക സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തിന് കനത്ത തിരിച്ചടി നൽകി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നാലായിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയാണ് വെട്ടിക്കുറച്ചത്. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ തന്നെ ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു.
വർഷം തിരിച്ച് വെട്ടിക്കുറച്ച തുക (ബജറ്റ് വിഹിതത്തിൽ നിന്നും):
- 2021-22: 301.47 കോടി
- 2022-23: 1202.34 കോടി
- 2023-24: 2228.63 കോടി
- 2024-25: 749.55 കോടി
- നടപ്പ് സാമ്പത്തിക വർഷത്തെ സ്ഥിതി അതീവ ഗുരുതരം:
2025-26 വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തിയത് 9215 കോടിയാണ്. എന്നാൽ സാമ്പത്തിക വർഷം ആരംഭിച്ച് 9 മാസം പിന്നിട്ടിട്ടും ബജറ്റ് വിഹിതത്തിൻ്റെ 23 ശതമാനം മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷം മാത്രം തദ്ദേശ സ്ഥാപനങ്ങൾക്ക് 7095.55 കോടി രൂപ സർക്കാർ ഇനിയും നൽകാനുണ്ട്.
ഫണ്ട് വെട്ടിക്കുറച്ചതിലൂടെ ‘ജനകീയ ആസൂത്രണത്തിൻ്റെ’ കടയ്ക്കൽ കത്തിവയ്ക്കുന്ന നിലപാടാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമർശനം ഉയരുന്നു. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുന്നുവെന്ന് തെളിയിക്കുന്ന ഈ കണക്കുകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായി മാറിക്കഴിഞ്ഞു.
![]()
