Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വാസു അറസ്റ്റിൽ! അടുത്തത് ആര് ? ചങ്കിടിച്ച് പ്രശാന്തും കടകംപള്ളിയും വാസവനും ; ഇവരെ പ്രതിയാക്കി കേസെടുക്കണമെന്ന് സതീശൻ

വാസു അറസ്റ്റിൽ! അടുത്തത് ആര് ? ചങ്കിടിച്ച് പ്രശാന്തും കടകംപള്ളിയും വാസവനും ; ഇവരെ പ്രതിയാക്കി കേസെടുക്കണമെന്ന് സതീശൻ

kerala leader By kerala leader November 11, 2025 1 Min Read
Share

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും കേസിൽ പ്രതികളാകേണ്ടവരാണെന്നും, അന്നത്തെയും ഇന്നത്തെയും ദേവസ്വം ബോർഡുകൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad imageAd image

​’എൻ. വാസു മാത്രമല്ല, മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാലത്തെ ദേവസ്വം ബോർഡുകളും പ്രതിപ്പട്ടികയിൽ വരും. അതുകൊണ്ടാണ് സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത്,’ സതീശൻ വ്യക്തമാക്കി.

​മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം

​സി.പി.എം നേതൃത്വവുമായും സർക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ളയാളാണ് എൻ. വാസു എന്നും ചില ഘട്ടങ്ങളിൽ ബോർഡിനേക്കാൾ വലിയ അധികാര കേന്ദ്രമായി അദ്ദേഹം പ്രവർത്തിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാസുവിന്റെ പിൻബലം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുമായുള്ള അടുത്ത ബന്ധമായിരുന്നു. വാസു നടത്തിയ കൊള്ളയുടെ തുടർച്ച തന്നെയാണ് അദ്ദേഹത്തിന് ശേഷം വന്ന ദേവസ്വം ബോർഡും ചെയ്തുകൊണ്ടിരുന്നത് എന്നും സതീശൻ പറഞ്ഞു.

- Advertisement -
Ad imageAd image

​വാസു അറസ്റ്റിലായ സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എൻ വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. എ. പദ്മകുമാറിന്റെയും പി.എസ് പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോർഡുകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിക്ക് സംശയം തോന്നിയതുകൊണ്ട് മാത്രമാണ് ശബരിമലയിലെ സ്വർണക്കൊള്ള പുറത്തറിഞ്ഞതെന്നും കൊള്ളയ്ക്കു കൂട്ടു നിന്ന മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

TAGGED: CPM, Devaswom Minister, Kerala leader, Sabarimala gold scam, V.D. Satheesan, എൻ. വാസു അറസ്റ്റ്, കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്, പി.എസ് പ്രശാന്ത്, വി.എൻ. വാസവൻ, വി.ഡി. സതീശൻ, ശബരിമല സ്വർണക്കൊള്ള
kerala leader November 11, 2025 November 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബിഹാർ എക്സിറ്റ് പോൾ 2025: എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം; നിതീഷ് കുമാർ വീണ്ടും അധികാരത്തിലേക്ക്?
Next Article എൻ. പ്രശാന്ത് IAS-ൻ്റെ ‘സസ്‌പെൻഷൻ വാർഷികം’ കുറിപ്പ്: ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ‘തനിനിറം’ പുറത്ത്!

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?