Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സായ് കിരൺ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് CM ഓഫിസിലേക്ക്

സായ് കിരൺ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് CM ഓഫിസിലേക്ക്

kerala leader By kerala leader November 13, 2026 1 Min Read
Share

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ അസിസ്റ്റന്റ് എഡിറ്ററുമായ സായി കിരൺ കെ പി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. സംസ്ഥാനത്തെ നിക്ഷേപ പ്രവർത്തനങ്ങളും നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയാണ് അദ്ദേഹത്തിന് നൽകുക എന്നാണ് അറിയുന്നത്.

- Advertisement -
Ad imageAd image

സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ചുമതലയോടെ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

ഇരുപത് വർഷത്തിലേറെ മാധ്യമപ്രവർത്തന പരിചയമുള്ള സായി കിരൺ 2006ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് പത്രപ്രവർത്തന രംഗത്തെത്തിയത്. ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം 2011 ഓഗസ്റ്റ് ഒന്നിനാണ് ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോയിൽ ചേർന്നത്. നിലവിൽ അസിസ്റ്റന്റ് എഡിറ്ററാണ്.

- Advertisement -
Ad imageAd image

ഭരണനിർവഹണം, സർക്കാർ നയങ്ങൾ, നിയമനിർമാണം, പൊതുഭരണം, സാമ്പത്തിക മാനേജ്മെന്റ്, ക്ഷേമപദ്ധതികൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടിങ്ങും വിശകലനങ്ങളും. കേരളത്തിലെ ഭരണസംവിധാനത്തിന്റെയും സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം, നയപരമായ തീരുമാനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി വാർത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദധാരിയാണ്. ജേണലിസവുമായി ബന്ധപ്പെട്ട വിവിധ ദേശീയ, അന്തർദേശീയ പരിശീലന പരിപാടികളിലും ശിൽപശാലകളിലും പങ്കെടുത്തിട്ടുണ്ട്. 2022ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഈസ്റ്റ്-വെസ്റ്റ് സെന്ററിന്റെ അതിർത്തി കടന്നുള്ള സമാധാന റിപ്പോർട്ടിങ് ശിൽപശാലയിൽ പങ്കെടുത്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അഭിമാനകരമായ ഇന്റർനാഷനൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലേക്ക് (IVLP) നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിലും പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയാണ്.

TAGGED: K.P Sai Kiran, Kerala leader, Personal Staff, Times of India, VD Satheesan, കെ.പി. സായ് കിരൺ, മുഖ്യമന്ത്രി, മുഖ്യമന്ത്രി വി ഡി സതീശൻ, സായ് കിരൺ
kerala leader November 13, 2026 November 13, 2026
Share This Article
Facebook Twitter Copy Link Print
Previous Article കുട്ടികൾക്ക് സതീശന്റെ ശിശുദിന സമ്മാനം! പിണറായി സർക്കാരിന്റെ കാലത്തെ സ്കോളർഷിപ്പ് കുടിശിക മുഴുവൻ തീർക്കാൻ 20.52 കോടി അനുവദിച്ചു
Next Article 60 വർഷങ്ങളുടെ അകലത്തിൽ രണ്ട് ക്യാമറക്കണ്ണുകൾ; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് അപൂർവ കുടുംബസ്പർശമേകി രാജീവ് ഗാന്ധിയും ചെറുമകൻ റൈഹാൻ വദ്രയും!

Recent Posts

  • ഓർമ്മകളിൽ ഒരു ബാല്യകാല വിജയം; 1998-ലെ ശിശുദിന റാലിയിൽ ‘കുട്ടികളുടെ പ്രധാനമന്ത്രി’യായി ചിന്ത ജെറോം
  • ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം
  • യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ
  • രക്തചന്ദന മാഫിയയും പോലീസ് വേട്ടയും; മമ്മൂട്ടിയും ധനുഷും നേർക്കുനേർ എത്തുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്തിറങ്ങി!
  • 60 വർഷങ്ങളുടെ അകലത്തിൽ രണ്ട് ക്യാമറക്കണ്ണുകൾ; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് അപൂർവ കുടുംബസ്പർശമേകി രാജീവ് ഗാന്ധിയും ചെറുമകൻ റൈഹാൻ വദ്രയും!
  • സായ് കിരൺ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് CM ഓഫിസിലേക്ക്

You Might Also Like

ഓർമ്മകളിൽ ഒരു ബാല്യകാല വിജയം; 1998-ലെ ശിശുദിന റാലിയിൽ ‘കുട്ടികളുടെ പ്രധാനമന്ത്രി’യായി ചിന്ത ജെറോം

Kerala Politics News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം

Kerala Politics News

യുകെയിൽ ഞെട്ടിക്കുന്ന ഓൺലൈൻ ലൈംഗികാതിക്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് 30 വർഷം തടവ് ശിക്ഷ

Crime News

രക്തചന്ദന മാഫിയയും പോലീസ് വേട്ടയും; മമ്മൂട്ടിയും ധനുഷും നേർക്കുനേർ എത്തുന്ന ‘ഒ.എം – ഓപ്പറേഷൻ മോൾ’ ട്രെയിലർ പുറത്തിറങ്ങി!

Cinema News
Welcome Back!

Sign in to your account

Lost your password?