തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ ‘തള്ള്’ പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്.
കടം പെരുകുന്നു, ധൂർത്ത് തുടരുന്നു
ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചിട്ടും, ഭരണപരാജയം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി സഭയിൽ ശ്രമിച്ചത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് പിണറായി വിജയൻ തന്റെ സർക്കാരിന്റെ ‘അതിമാനുഷിക’ വികസനങ്ങളെക്കുറിച്ച് വാചാലനായത്.
‘എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ!’ – പരിഹാസമായി മുഖ്യമന്ത്രിയുടെ വാചകം
തന്റെ ഭരണകാലത്ത് എല്ലാ മേഖലകളിലും കേരളം വൻ വികസനം കൈവരിച്ചു എന്നായിരുന്നു പ്രസംഗത്തിന്റെ കാതൽ. ഓരോ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ശേഷവും “എന്തുകൊണ്ട് ഇത് സാധ്യമായി? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ!” എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഈ പ്രയോഗം ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. കേരളത്തിന്റെ ദയനീയമായ സാമ്പത്തിക അവസ്ഥയുമായി ഇതിനെ ചേർത്ത് വായിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.
സോഷ്യൽ മീഡിയ ചോദിക്കുന്നു:
- ”കേരളം 6 ലക്ഷം കോടി കടത്തിലായി… എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ!”
- ”നിത്യനിദാന ചിലവിന് പോലും ഗതിയില്ലാതെ കെ.എസ്.ആർ.ടി.സി തകർന്നു… എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ!”
- ”യുവജനങ്ങൾ നാടുവിടുന്നു, നിക്ഷേപകർ ആത്മഹത്യ ചെയ്യുന്നു… എന്തുകൊണ്ട്? എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ!”
വരും ദിവസങ്ങളിൽ ഈ ‘എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ’ പ്രയോഗം പിണറായി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.
![]()
