Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ബാലഗോപാൽ അല്ല, ഇത് ‘പരാജയ ഗോപാൽ’! DA / DR കുടിശിക മാത്രം 60000 കോടി

​ബാലഗോപാൽ അല്ല, ഇത് ‘പരാജയ ഗോപാൽ’! DA / DR കുടിശിക മാത്രം 60000 കോടി

kerala leader By kerala leader January 31, 2026 1 Min Read
Share

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ ‘പരാജയ ഗോപാൽ’ ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്.

കണക്കുകൾ ഇങ്ങനെ:

​ബാലഗോപാൽ ധനമന്ത്രിയായ ശേഷം പ്രഖ്യാപിച്ച 5 ഗഡു ഡി.എ/ ഡി.ആർ ന് കുടിശിക ഇതുവരെ നൽകിയിട്ടില്ല. 187 മാസത്തെ കുടിശികയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്.

  • ​ജീവനക്കാരുടെ കുടിശിക: 25,000 കോടി രൂപ.
  • ​പെൻഷൻകാരുടെ കുടിശിക: 15,000 കോടി രൂപ.
  • ​ആകെ നിലവിലെ കുടിശിക: 40,000 കോടി രൂപ.

​ഇതിന് പുറമെ, ഫെബ്രുവരിയിലെയും മാർച്ചിലെയും ശമ്പളത്തിൽ നൽകുമെന്ന് പ്രഖ്യാപിച്ച ബാക്കി ഡി.എ/ ഡി.ആർ ഗഡുക്കളുടെ കുടിശിക ഏകദേശം 20,000 കോടി രൂപയോളം വരും. എല്ലാം കൂടി കൂട്ടുമ്പോൾ ബാലഗോപാൽ കൊടുത്ത് തീർക്കാനുള്ളത് 60,000 കോടി രൂപയുടെ ഭീമമായ തുകയാണ്!

നികുതി പിരിച്ചെടുക്കുന്നതിലും കേന്ദ്രത്തിൽ നിന്ന് അർഹമായത് നേടിയെടുക്കുന്നതിലും ധനകാര്യ വകുപ്പ് വൻ പരാജയമാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.

​ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലമായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂർത്തും വഴി സംസ്ഥാനത്തെ കടക്കെണിയിലാക്കിയ ബാലഗോപാൽ ധനമന്ത്രി സ്ഥാനത്തിരിക്കാൻ അയോഗ്യനാണെന്ന പ്രതിഷേധം സിവിൽ സർവീസിനുള്ളിലും പുകയുകയാണ്.

ഡി.എ / ഡി.ആർ കുടിശിക ഘട്ടം ഘട്ടമായി കൊടുത്ത് തീർക്കുമെന്നാണ് ബാലഗോപാലിൻ്റെ ബജറ്റ് വാഗ്ദാനം. ആദ്യ ഗഡു ബജറ്റ് വർഷത്തിൽ തന്നെ നൽകുന്നതിന് തുക വകയിരുത്തിയിട്ടുണ്ട് എന്നും ബജറ്റിൽ പറയുന്നു. 60000 കോടി കുടിശികയുടെ ആദ്യ ഗഡു എത്രയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് എന്ന് മാത്രം ബാലഗോപാൽ പറയുന്നും ഇല്ല.

TAGGED: DA Arrears Kerala, DR Arrears Kerala, Government Employees News Kerala, Kerala Budget 2026, Kerala Finance Minister Failure, Kerala Financial Crisis, Kerala leader, KN Balagopal, Pensioners Arrears Kerala, കെ. എൻ. ബാലഗോപാൽ, ക്ഷാമബത്ത, ഡി.ആർ കുടിശിക, ഡി.എ കുടിശ്ശിക
kerala leader January 31, 2026 January 31, 2026
Share This Article
Facebook Twitter Copy Link Print
Previous Article Breaking News കേരളം മുഴുവൻ പിണറായിയുടെ ഹോർഡിംഗുകൾ! ഖജനാവിൽ നിന്ന് തുലയ്ക്കുന്നത് 15 കോടി
Next Article സാന്റോസിന്റെ മണ്ണിൽ വീണ്ടും ‘സുൽത്താൻ’; മക്കളോടൊപ്പം പന്തും തട്ടി നെയ്മർ – ആവേശത്തിൽ ആരാധകർ!

Recent Posts

  • നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും
  • ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും
  • ​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്
  • ​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?
  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

You Might Also Like

നിയമസഭയിലെ ബസ് ഇനി യദു ഓടിക്കും! തിരുവഞ്ചൂരിന്റെ ‘മാസ്’ നീക്കത്തിന് കയ്യടി; നാണംകെട്ട് ആര്യയും സച്ചിനും

Kerala Politics News

ബ്രസീലിന് വൻ പ്രഹരം! നെയ്മറിന് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ല, ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കും

Football News Sports

​ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ! ദക്ഷിണാഫ്രിക്കയെ തകർത്ത് മെക്സിക്കോയ്ക്ക് ജയം; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ചരിത്ര റെക്കോർഡ്

Football News Sports

​ഹെക്സ സ്വപ്നവുമായി ബ്രസീൽ; കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർ ‘പാടുപെടും’ അതോ ‘തിളങ്ങുമോ’?

Football News Sports
Welcome Back!

Sign in to your account

Lost your password?