Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികിൽസ ചെലവുകൾ രഹസ്യം! ഉത്തരവ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികിൽസ ചെലവുകൾ രഹസ്യം! ഉത്തരവ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി

kerala leader By kerala leader January 24, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൻ്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ കർശന നീക്കം. ചികിൽസ റീഇംബേഴ്സ്‌മെന്റുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ (Government Orders) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് വാക്കാൽ നിർദ്ദേശം നൽകി.

Contents
​വിവാദങ്ങൾ ഭയന്ന് സർക്കാർ​കണ്ണട മുതൽ വിദേശ ചികിത്സ വരെ

​ഭരണം അവസാനിക്കാൻ വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ബില്ലുകൾ, കണ്ണട വാങ്ങിയ തുക തുടങ്ങി സകല ചെലവുകളും ഖജനാവിൽ നിന്ന് മാറ്റിയെടുക്കുന്ന തിരക്കിലാണ്. ഈ വിവരങ്ങൾ പുറത്തുവന്നാൽ അത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പൊതുജന പ്രതിഷേധത്തിനും ഇടയാക്കുമെന്ന ഭയമാണ് ഇത്തരമൊരു രഹസ്യ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

​വിവാദങ്ങൾ ഭയന്ന് സർക്കാർ

​സാധാരണയായി സർക്കാർ പണം അനുവദിക്കുന്ന ഉത്തരവുകൾ വെബ്‌സൈറ്റുകൾ വഴി ലഭ്യമാകാറുണ്ട്. എന്നാൽ, മന്ത്രിമാരുടെ വൻതുകയുടെ ചികിത്സാ ബില്ലുകൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കും മറ്റുമായി ലക്ഷങ്ങളാണ് റീഇംബേഴ്സ്‌മെന്റ് ഇനത്തിൽ കൈപ്പറ്റുന്നത്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസക്ക് ചെലവായത് 2 കോടി രൂപക്ക് മുകളിലാണ്.

​കണ്ണട മുതൽ വിദേശ ചികിത്സ വരെ

​മുൻകാലങ്ങളിൽ മുഖ്യമന്ത്രിയുടെ വിദേശ ചികിത്സയും മന്ത്രിമാരുടെ ലക്ഷങ്ങൾ വിലവരുന്ന കണ്ണട ബില്ലുകളും വലിയ ചർച്ചയായിരുന്നു. കാലാവധി തീരാനിരിക്കെ കുടിശ്ശികയുള്ള സകല ബില്ലുകളും ക്ലിയർ ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് മന്ത്രി മന്ദിരങ്ങൾ. ഈ ഉത്തരവുകൾ പൊതുസമക്ഷം എത്തിയാൽ തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകും.

​ചീഫ് സെക്രട്ടറിയുടെ വാക്കാലുള്ള ഈ നിർദ്ദേശം സുതാര്യത ഉറപ്പാക്കേണ്ട ഭരണ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ഇതിനോടകം തന്നെ സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി ഇത്തരമൊരു ഉത്തരവ് നിലവിലില്ലാത്തതിനാൽ ഇതിനെതിരെ നിയമപരമായ നീക്കം പ്രായോഗികമല്ല.

Loading

TAGGED: Chief Secretary Jayathilak, Kerala Government, Kerala leader, Medical Reimbursement, Pinarayi Vijayan, Political Controversy, Transparency
kerala leader January 24, 2026 January 24, 2026
Share This Article
Facebook Twitter Copy Link Print
Previous Article അമേരിക്കയിൽ മലയാളി കുടുംബത്തിന് നേരെ വെടിവെപ്പ്: യുവതിയടക്കം നാല് പേർ കൊല്ലപ്പെട്ടു; വെടിവെച്ചത് ഭർത്താവ്
Next Article അന്ന് കിണറ്റിലിറക്കിയത് ഞാൻ, പച്ചപ്പൊട്ടനായത് കൊണ്ട് ഇറങ്ങി!’; നികേഷ് കുമാറിനെ പരിഹസിച്ച് കെ.എം ഷാജി

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?