Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മണിച്ചൻ്റെ മാസപ്പടി മുതൽ ശബരിമല സ്വർണ്ണ കൊള്ള വരെ ! കടകംപള്ളി ചെറിയ മീനല്ല

മണിച്ചൻ്റെ മാസപ്പടി മുതൽ ശബരിമല സ്വർണ്ണ കൊള്ള വരെ ! കടകംപള്ളി ചെറിയ മീനല്ല

kerala leader By kerala leader November 21, 2025 1 Min Read
Share

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മുൻ ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ മോഷണ കേസിൽ അടുത്ത ആഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യും ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.

Contents
​മണിച്ചൻ മാസപ്പടി ഡയറിയും വീണ്ടും ചർച്ചയിൽ​’പാർട്ടിക്കു വേണ്ടിയുള്ള പണം’ എന്ന ന്യായീകരണം
- Advertisement -
Ad imageAd image

​ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിന്റെ നിർണ്ണായക മൊഴിയാണ് കേസിൽ വഴിത്തിരിവായതും കടകംപള്ളിയെ പ്രതിക്കൂട്ടിലാക്കിയതും. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കടകംപള്ളിക്കും പങ്കുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.

​മണിച്ചൻ മാസപ്പടി ഡയറിയും വീണ്ടും ചർച്ചയിൽ

​കടകംപള്ളി സുരേന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത് ഇത് ആദ്യമായല്ല. 2000-ൽ നടന്ന കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായ മദ്യരാജാവ് മണിച്ചന്റെ മാസപ്പടി ഡയറി വിവാദം വീണ്ടും ചർച്ചയാവുകയാണ്.

- Advertisement -
Ad imageAd image

​1999 ഒക്ടോബറിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി ഡയറി പിടിച്ചെടുത്തത്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പതിനായിരം മുതൽ ലക്ഷങ്ങൾ വരെ മാസംതോറും പടി നൽകിയിരുന്നതായി ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം. സത്യനേശൻ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ, സിപിഐ എംഎൽഎ ഭാർഗ്ഗവി തങ്കപ്പൻ ഉൾപ്പെടെ 20 ഓളം പ്രമുഖരുടെ പേരുകളാണ് ഡയറിയിൽ ഉണ്ടായിരുന്നത്.

​മണിച്ചൻ തഴച്ചുവളർന്നത് സർക്കാർ തണലിലായിരുന്നു എന്ന് വ്യക്തമാക്കിയ ഈ ഡയറിയിലെ പേരുകൾ ഒരു വർഷത്തോളം അന്നത്തെ ഇ.കെ. നായനാർ സർക്കാർ പൂഴ്ത്തിവച്ചു. കല്ലുവാതുക്കൽ ദുരന്തം ഉണ്ടായപ്പോഴാണ് ഡയറി വീണ്ടും പുറത്തുവന്നതും ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയതും.

​’പാർട്ടിക്കു വേണ്ടിയുള്ള പണം’ എന്ന ന്യായീകരണം

​മണിച്ചന്റെ കയ്യിൽ നിന്ന് കാശു വാങ്ങിയത് പാർട്ടിക്കു വേണ്ടിയാണ് എന്ന നിലപാടാണ് അന്ന് കടകംപള്ളി സ്വീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അദ്ദേഹം അച്യുതാനന്ദൻ പക്ഷത്തുനിന്ന് മാറിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്കൊടുവിൽ പാർട്ടിയിൽ വച്ചടി വച്ചടി കയറ്റമാണ് കടകംപള്ളിക്കുണ്ടായത്. അദ്ദേഹം പിന്നീട് ജില്ലാ സെക്രട്ടറിയും ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായും ഉയർന്നുവന്നത് ശ്രദ്ധേയമാണ്.

TAGGED: Kerala leader, അറസ്റ്റ്, കടകംപള്ളി സുരേന്ദ്രൻ, കല്ലുവാതുക്കൽ മദ്യദുരന്തം, ചോദ്യം ചെയ്യൽ, പത്മകുമാർ, മണിച്ചൻ മാസപ്പടി ഡയറി, മുൻ മന്ത്രി, ശബരിമല സ്വർണ്ണ മോഷണം, സാമ്പത്തിക ക്രമക്കേട്, സിപിഎം
kerala leader November 21, 2025 November 21, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വർണ്ണ കൊള്ള; കടകംപള്ളിയെ അറസ്റ്റ് ചെയ്യും! കടകംപള്ളിക്ക് വിനയായത് പത്മകുമാറിൻ്റെ മൊഴി
Next Article ആര്യാ രാജേന്ദ്രന് പെൻഷൻ 2 ലക്ഷം!

Recent Posts

  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

You Might Also Like

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports
Welcome Back!

Sign in to your account

Lost your password?