Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

Kerala Leader By Kerala Leader October 13, 2025 1 Min Read
Share
CK Janu
സി.കെ. ജാനു

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിന്റെ ഭാഗമാക്കാൻ സന്നദ്ധത അറിയിച്ച് സി.കെ. ജാനു മുന്നണിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ ജാനുവിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പായി.

അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ജാനു ആലുവയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ജാനുവിനെ മുന്നണിയിൽ എത്തിക്കുന്നതിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് പ്രത്യേക താൽപര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജാനുവിന്റെ യുഡിഎഫ് പ്രവേശനത്തിനുള്ള ചർച്ചകൾ സജീവമായത്. ഈ മാസം 9-ന് ചേർന്ന യുഡിഎഫ് യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു. പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പ്രമുഖ ആദിവാസി നേതാവിനെ ഒപ്പം നിർത്തുന്നത് കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്.

2016-ലാണ് ജാനുവിന്റെ പാർട്ടി ആദ്യമായി എൻഡിഎയുടെ ഭാഗമായത്. 2018-ൽ മുന്നണി വിട്ടെങ്കിലും 2021-ൽ തിരികെയെത്തി. ഈ വർഷം ഓഗസ്റ്റ് 30-നാണ് ജെആർപി അവസാനമായി എൻഡിഎ വിട്ടത്. പ്രിയങ്കാ ഗാന്ധിയുടെ താൽപര്യം കൂടി വെളിപ്പെട്ടതോടെ, ജാനുവിന്റെ യുഡിഎഫ് പ്രവേശനം വേഗത്തിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Loading

TAGGED: CK Janu, Janathipathya Rashtriya Party, JRP, Kerala Congress, Kerala Politics, NDA, Priyanka Gandhi, tribal leader, UDF, VD Satheesan, Wayanad
Kerala Leader October 13, 2025 October 13, 2025
Share This Article
Facebook Twitter Copy Link Print
Previous Article മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി
Next Article Sabarimala gold Theft Pinarayi Vijayan ശബരിമല സ്വർണ്ണ തട്ടിപ്പ്: കള്ളി വെളിച്ചത്തായ ജാള്യതയില്‍ പിണറായി വിജയൻ

Recent Posts

  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

You Might Also Like

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News
Welcome Back!

Sign in to your account

Lost your password?