തിരുവനന്തപുരം: വയനാട് ജില്ലയിൽ 2024, 2025 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതമായി ₹50,06,500 ആണ് 233 അപേക്ഷകർക്ക് അനുവദിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1756/2026/RD, 2026 സെപ്റ്റംബർ 8-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നാണ് പുറത്തിറക്കിയത്. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതവും…
മാനന്തവാടി: ആർ.ബി.സി (Reporter Broadcasting Company)യുമായി ബന്ധപ്പെട്ട ശൃംഖലയിലെ മറ്റൊരു സ്ഥാപനമായ എം/എസ് ടി.ബി.സി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (“ദി ബ്ലാക്ക് കോഫി”) കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടും അവയിൽ ഭൂരിഭാഗവും ജിഎസ്ടി റിട്ടേണുകളിൽ പ്രതിഫലിച്ചിട്ടില്ലെന്ന കണ്ടെത്തലുമായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT). മാനന്തവാടി ആസ്ഥാനമായി കോഫി വ്യാപാരത്തിനായി ജിഎസ്ടി രജിസ്ട്രേഷൻ നേടിയ സ്ഥാപനമാണ് ടി.ബി.സി എന്റർപ്രൈസസ്. എന്നാൽ അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ,…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ (ജെആർപി) യുഡിഎഫിന്റെ ഭാഗമാക്കാൻ സന്നദ്ധത അറിയിച്ച് സി.കെ. ജാനു മുന്നണിക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ ജാനുവിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പായി. അടുത്തിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ജാനു ആലുവയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ജാനുവിനെ മുന്നണിയിൽ എത്തിക്കുന്നതിൽ കോൺഗ്രസ് നേതാവ്…
Sign in to your account