തിരുവനന്തപുരം: ലയണൽ മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളെപ്പറ്റി തനിക്ക് ഒന്നും അറിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ സംസ്ഥാന സർക്കാർ തന്നെയാണ് മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഉത്തരവിറക്കിയത്. മാത്രമല്ല, ഇതിനായുള്ള സ്പോൺസറായി റിപ്പോർട്ടർ ബ്രോംഡ് കാസ്റ്റിംഗ് കമ്പനിയെ കണ്ടെത്തിയതും സർക്കാർതലത്തിലാണ്. 20 ലക്ഷം രൂപ മുടക്കി മെസിയെയും സംഘത്തെയും ക്ഷണിക്കുന്നതിനായി വിദേശത്തേക്ക് മന്ത്രി അബ്ദു റഹിമാനെ അയച്ചതും സർക്കാരിൻ്റെ തീരുമാനപ്രകാരമായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി…
കൊച്ചി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ പാളിച്ചകൾ മൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും ഹോർഡിംഗുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു. എന്നാൽ, നിർമ്മാണ തകരാറുകൾ കാരണമുണ്ടായ അപകട പരമ്പരകളെത്തുടർന്ന് ഈ ഫ്ലക്സുകൾ സംസ്ഥാന സർക്കാർ തന്നെ നീക്കം ചെയ്യേണ്ടി വന്നു. ദേശീയപാതയുടെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണ് (NHAI) എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രി…
കൊല്ലം: സംസ്ഥാന സർക്കാരിനെതിരെയും ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ദേശീയപാത തകർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഒഴിഞ്ഞതിനെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്. ഷിബു ബേബി ജോണിന്റെ വിമർശനം ഇങ്ങനെ: "ഈ കുഞ്ഞ് ചിരിച്ചു കളിച്ചു നടക്കുമ്പോൾ പിണറായി പറയും, അത് തന്റേതാണെന്ന്. കുഞ്ഞിനൊരു വയറിളക്കം വന്നാൽ അപ്പോൾ പറയും അത് തന്റേതല്ലെന്ന്. ശരിക്കും ഈ കുഞ്ഞിന്റെ അച്ഛൻ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷയ്ക്കായി ഒരു വർഷം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 300 കോടി. പ്രതിമാസം ഏകദേശം 25 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ സുരക്ഷാ ചെലവുകൾക്കായി സംസ്ഥാനം വഹിക്കുന്നത്. കേരളം കണ്ട ഏറ്റവും ചെലവേറിയ മുഖ്യമന്ത്രിമാരിൽ ഒന്നാമതാണ് പിണറായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ചെലവുകൾ, ഹെലികോപ്റ്റർ വാടക എന്നിവയെല്ലാം ഈ ഭീമമായ തുകയിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപയാണ് സംസ്ഥാനം…
തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ടിലും തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമത് എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാമത് എൽ.ഡി.എഫും മൂന്നാമത് ബി.ജെ.പിയുമായിരിക്കും. ഒന്നാംഘട്ട റിപ്പോർട്ടിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. കെ. മുരളീധരൻ 'തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയ' തന്ത്രജ്ഞൻ തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം ക്രമാനുഗതമായി ഉയർന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മൂന്നാം…
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം വെറും പാഴ് വാക്കായി മാറിയോ? കേസുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16 ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മൂന്ന് മാസമായിട്ടും മുഖ്യമന്ത്രി മറുപടി നൽകാത്തതാണ് ഇപ്പോൾ ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന മന്ത്രിസഭാ യോഗത്തിലാണ് ശബരിമല യുവതീ പ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി…
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 'വാക്കും പഴയ ചാക്കും' പോലെ; നിയമസഭാ കണക്കുകൾ പുറത്ത് തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി…
കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ചർച്ച ചെയ്യാനൊരുങ്ങുന്നത് പിണറായി സർക്കാരിൻ്റെ 'മെഗാ ധൂർത്താ'യി വിലയിരുത്തുന്ന പ്രഥമ 'കൾച്ചറൽ കോൺഗ്രസിനെ'യാണ്. സി പി എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി എം.എ ബേബിയുടെ ആശയത്തിൽ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് വെച്ചാണ് കൾച്ചറൽ കോൺഗ്രസ് നടക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൾച്ചറൽ കോൺഗ്രസിനെ ഒരു 'മഹാസംഭവം' ആക്കി മാറ്റണമെന്നാണ് എം.എ.…
കോഴിക്കോട്: കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും രാഹുൽ വിഷയം കത്തുന്നു. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ 'മാങ്കൂട്ടം' മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുയരുന്നു. രാഹുലിനെതിരെ എത്രയും പെട്ടെന്ന് പുറത്താക്കൽ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. ആദ്യഘട്ടത്തിലെ സസ്പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്സുകൾ,…
Sign in to your account